റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരില്ലെന്ന് രഘുറാം രാജന്‍

രഘുറാം രാജന് ഒരവസരം കൂടി നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ താല്‍പര്യമെന്നും റിപ്പോര്‍ട്ടുണ്ട്. സെപ്റ്റംബറിലേ ഇക്കാര്യത്തില്‍ തീരുമാനമാകൂവെന്നാണ് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരില്ലെന്ന് രഘുറാം രാജന്‍

ഡല്‍ഹി: കാലാവധി പൂര്‍ത്തിയായശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ലെന്നറിയിച്ചു രഘുറാം രാജന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നു വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന രഘുറാം രാജന്‍ ഗവര്‍ണറായി തുടരുമെന്ന കുറച്ചുനാളുകളായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.അതിനിടയിലാണ് അദ്ദേഹം മോഡിക്ക് കത്തയച്ചതായി വാര്‍ത്തകള്‍.

അതേസമയം, രഘുറാം രാജന്  ഒരവസരം കൂടി നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ താല്‍പര്യമെന്നും റിപ്പോര്‍ട്ടുണ്ട്.  സെപ്റ്റംബറിലേ ഇക്കാര്യത്തില്‍ തീരുമാനമാകൂവെന്നാണ് കേന്ദ്ര  ധനമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


അമേരിക്കയിലെ ചിക്കാഗോയില്‍ ബൂത്ത് സ്‌കൂള്‍ ഒഫ് ബിസിനസില്‍ പ്രൊഫസറാണ് മുന്‍ ഐ എം  എഫ് ഉദ്യോഗസ്ഥന്‍ കൂടിയായ രഘുറാം രാജന്‍. അവധിയെടുത്താണ് 2013ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്. കാലാവധി നീട്ടുന്നില്ലെങ്കില്‍ 1992ന് ശേഷം അഞ്ച് വര്‍ഷം പദവിയിലിരിക്കാത്ത ആദ്യ റിസര്‍വ് ബാങ്ക് ഗവര്‍ണറാകും രഘുറാം രാജന്‍.
ഉയര്‍ന്ന പലിശ നിരക്ക് ഉള്‍പ്പടെ  രഘുറാം രാജന്റെ പല  നയങ്ങളും ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ളവര്‍ രഘുറാം രാജനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. രഘുറാം രാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുബ്രമണ്യ സ്വാമി കത്തയക്കുകയും ചെയ്തു.