രാധിക ആപ്തെ നായികയാകുന്ന ഹ്രസ്വചിത്രം യുട്യൂബില്‍ നിന്നും നീക്കി

പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പതിനൊന്ന് ലക്ഷത്തോളം ആളുകള്‍ കണ്ട വീഡിയോ കോപ്പിയടി വിവാദത്തെത്തുടര്‍ന്നാണ് യുട്യൂബില്‍ നിന്നും നീക്കം ചെയ്തത്.

രാധിക ആപ്തെ നായികയാകുന്ന ഹ്രസ്വചിത്രം യുട്യൂബില്‍ നിന്നും നീക്കി

ബോളിവുഡ് നടി രാധികാ ആപ്‌തേയും മനോജ് ബാജ്‌പേയിയും പ്രധാന വേഷത്തിലെത്തിയ 'കൃതി' എന്ന ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ നിന്നും അധികൃതര്‍ നീക്കം ചെയ്തു.ബോളിവുഡ് സംവിധായകന്‍ ശിരിഷ് കുന്ദെര്‍ ഒരുക്കിയ ഈ ചിത്രത്തിനെതിരെ നേപ്പാളി സംവിധായകന്‍ അനീല്‍ ന്യൂപനെയുടേ പരാതിയെത്തുടര്‍ന്നാണ് വീഡിയോ നീക്കം ചെയ്തത്.

പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പതിനൊന്ന് ലക്ഷത്തോളം ആളുകള്‍ കണ്ട വീഡിയോ തന്റെ ബിഒബി എന്ന സിനിമയുടെ കോപ്പിയാണിതെന്ന് അദ്ദേഹം യൂട്യൂബ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വീഡിയോ നീക്കം ചെയ്യുന്നതായി യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കിയത്.

പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ മികച്ച പ്രതികരണം നേടിയ ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സൈക്കോട്ടിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മനോരോഗ വിദ്ഗധയായാണ് രാധികാ ആപ്‌തെ എത്തുന്നത്.

Read More >>