അതിവേഗ റിപ്ലേകളുമായി വാട്സ്ആപ്പ്

മെസേജ് ക്വോട്ട് ഫീച്ചർ എന്ന പുതിയ സംവിധാനമാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്

അതിവേഗ റിപ്ലേകളുമായി വാട്സ്ആപ്പ്

മെസേജ് ക്വോട്ട് ഫീച്ചർ എന്ന പുതിയ സംവിധാനവുമായി വാട്സ് ആപ്പ് രംഗത്ത്.

ഈ സംവിധാനം ഉപയോഗിച്ച് റിപ്ലേ ചെയ്യുമ്പോൾ മെസേജുകൾ ക്വോട്ട് ചെയ്ത് അയയ്ക്കാം. ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്പ് സ്റ്റോറുകളില്‍ വാട്സ് ആപ്പിന്റെ ഈ പുതിയ അപ്ഡേഷന്‍ എത്തി കഴിഞ്ഞു.

മറുപടി അയക്കേണ്ട സന്ദേശത്തില്‍ അമര്‍ത്തിപ്പിടിച്ചാല്‍ പുതിയ പതിപ്പില്‍ പോപ് അപ് ആയി റിപ്ലേ ഓപ്ഷൻ പ്രത്യക്ഷപ്പെടും. റിപ്ലേ ഓപ്ഷനു പുറമെ സ്റ്റാർ, ഡിലീറ്റ്, ഫോർവേഡ്, കോപി എന്നീ ഓപ്ഷനുകളും പോപ് അപിൽ ലഭ്യമാണ്. റിപ്ലേ ബട്ടണിൽ ടാപ് ചെയ്യുമ്പോൾ ആദ്യ സന്ദേശം ക്വോട്ട് ആയി മാറും.


സന്ദേശം അയച്ചയാൾക്ക് ഇത്തരത്തിൽ ലഭിക്കുന്ന ക്വോട്ടഡ് റിപ്ലേകൾ പ്രത്യേക നിറത്തിലുള്ള ബോക്സിലായാണു കാണുക. സ്വകാര്യ ചാറ്റിങ്ങിലും ഗ്രൂപ്പ് ചാറ്റിങ്ങിലും ഒരുപോലെ പുതിയ സംവിധാനം ഉപയോഗപ്പെടുത്താം. ഈ വര്‍ഷം ഏതാണ്ട് 10 ഒളം പുതിയ ഫീച്ചറുകള്‍ ആറു മാസത്തിനുള്ളില്‍ വാട്ട്സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു.

ജിഫ് ഇമേജ് ഷെയർ ചെയ്യാനുള്ള ഓപ്ഷനാണു മറ്റൊരു അപ്ഡേറ്റ്. എന്നാല്‍ ഇത് തല്‍ക്കാലം ഐഒഎസ് ഉപയോക്താക്കൾക്കു മാത്രമാണു ലഭ്യമാക്കിയിരിക്കുന്നത്.

Read More >>