ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ ഉണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ വെന്തുമരിച്ചു

ബുധനാഴ്ച വൈകുന്നേരം ആറരയോടെ അബു സംറ അതിര്‍ത്തിക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. കത്തി കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല.

ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ ഉണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ വെന്തുമരിച്ചു

ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ ഉണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ച വൈകുന്നേരം ആറരയോടെ അബു സംറ അതിര്‍ത്തിക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. കത്തി കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. നഗരത്തിലെ ടൂറിസം പ്രോജക്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയവരാണ് മരിച്ചത്. തീപിടുത്തത്തില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലേബര്‍ ക്യാമ്പ് പൂര്‍ണമായും കത്തി നശിച്ചു. തൊഴിലാളികളുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കത്തിച്ചാമ്പലായി. രക്ഷാപ്രവര്‍ത്തരെത്തി തൊഴിലാളികളെ കമ്പനിയുടെ മറ്റു ക്യാമ്പുകളിലേക്ക് മാറ്റി.

തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ആഭ്യന്തരവകുപ്പ് അറിയിച്ചു.

Story by
Read More >>