പുണ്യാളന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കഞ്ചാവ് കച്ചവടം; മൂന്ന് പ്രതികള്‍ പോലീസിന്റെ പിടിയിലായി

ഇന്നലെ വൈകിട്ട് നാലിന് ആലുവ ഉളിയന്നൂരിലെ പ്രേമം പാലത്തില്‍ പുണ്യാളന്‍സ് വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ സംഘടിക്കുമെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പുണ്യാളന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കഞ്ചാവ് കച്ചവടം; മൂന്ന് പ്രതികള്‍ പോലീസിന്റെ പിടിയിലായി

പുണ്യാളന്റെ പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ലഹരി വിപണനം നടത്തുന്ന യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ഏലൂര്‍ പാതാളം കുറ്റിയില്‍ വീട്ടില്‍ ബെന്റോ (24), ആലുവ യു.സി. കോളജ് ഭാഗത്ത് കുറ്റിക്കാടന്‍ വീട്ടില്‍ സാമുവേല്‍ ആന്റണി (23), കൊങ്ങോര്‍പ്പിള്ളി തോട്ടകത്ത് വീട്ടില്‍ ഡാനിയേല്‍ ബാബു (20) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍നിന്നു മൂന്നു ചെറുപൊതി കഞ്ചാവും പിടിച്ചെടുത്തു.

ഇന്നലെ വൈകിട്ട് നാലിന് ആലുവ ഉളിയന്നൂരിലെ പ്രേമം പാലത്തില്‍ പുണ്യാളന്‍സ് വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ സംഘടിക്കുമെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഞ്ചാവും മറ്റ് ലഹരിപാദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നവരുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ചയാണ് പുണ്യാളന്‍ വാട്‌സആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. എട്ടുപേരുള്ള ഗ്രൂപ്പിന്റെ അഡ്മിന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ബെന്റോയാണ്. വഴിമുട്ടിയ സിഗരറ്റ് വഴികാട്ടാന്‍ കഞ്ചാവ്, കഞ്ചാവ് വരും എല്ലാം ശരിയാകും, വളരണം ഈ ചെടി തുടരണം ഈ അടി എന്ന സന്ദേശമാണ് വാട്സാപ്പ് ഗ്രൂപ്പില്‍ അഡ്മിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോലീസ് പിടികൂടിയ പ്രതികളില്‍ സാമുവലും ഡാനിയേലും ഗോവയില്‍ സൗണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. പല ഡാന്‍സ് പാര്‍ട്ടികളിലും ഇവര്‍ പങ്കെടുക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. സംഘാംഗങ്ങളായ മറ്റുള്ളവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഗോവയില്‍നിന്നാണ് പ്രതികള്‍ കഞ്ചാവ് എത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു.

Read More >>