ബാല വേല അറിയിക്കാന്‍ മന്ത്രി നല്‍കിയ നമ്പറുകള്‍ രണ്ടും നിലവിലില്ല

കോഴിക്കോട് വച്ചാണ് ബാലവേല തടയാന്‍ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് മന്ത്രി രണ്ട് ടോള്‍ ഫ്രീ നമ്പറുകള്‍ നല്‍കിയത്. ബാല വേല ശ്രദ്ധയില്‍പ്പെട്ടാല്‍ നേരിട്ട് തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണമെന്ന നിര്‍ദ്ദേശവും മന്ത്രി നല്‍കി. എന്നാല്‍ പരാതിപ്പെടാന്‍ ഈ നമ്പറില്‍ വിളിച്ചാല്‍ നിരാശപ്പെടേണ്ടി വരും.

തിരുവനന്തപുരം: ബാലവേല നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാനായി തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നല്‍കിയ രണ്ട് ടോള്‍ ഫ്രീ നമ്പറുകളും നിലവിലില്ല. 155214,  180042555214 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിലവിലില്ല എന്ന മറുപടിയാണ് ലഭിക്കുക.