ഡൊണേഷന്‍ നല്‍കാത്തതിന്റെ പേരില്‍ 14 വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ തടഞ്ഞുവെച്ചു

രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതിയും ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല

ഡൊണേഷന്‍ നല്‍കാത്തതിന്റെ പേരില്‍  14 വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ തടഞ്ഞുവെച്ചു

കൊച്ചി: ഡൊണേഷന്‍ നല്‍കാത്തതിനാല്‍ 14 വിദ്യാര്‍ത്ഥികളുടെ ഒന്നാം ക്ലാസിലേക്കുളള പ്രവേശനം സ്വകാര്യ സ്ക്കൂള്‍ തടഞ്ഞുവെച്ചു. കൊച്ചി ഇടപ്പള്ളി ക്യാംപയിന്‍ സി ബി എസ് ഇ  സ്‌കൂളിലാണ് പണം നല്‍കാത്തതിനാല്‍ കുട്ടികളുടെ അഡ്മിഷന്‍ തടഞ്ഞുവെച്ചിരിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതിയും ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല

പരാതിക്കാരായ രക്ഷിതാക്കളില്‍ ആല്‍ബിന്‍ എന്ന അഞ്ചുവയസ്സ്കാരന്‍റെ മാതാപിതാക്കള്‍ പറയുന്നത് അവര്‍ സ്കൂളിലേക്ക്  48000 രൂപ ഡൊഷേണന്‍ കൊടുത്താണ് കുട്ടിയെ  എല്‍കെജിയില്‍ ചേര്‍ത്തതെന്നാണ്. ഇപ്പോള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം കിട്ടണമെങ്കില്‍ പുസ്തകങ്ങള്‍ക്കും മറ്റു ചെലവുകള്‍ക്കും പുറമേ 9000 രൂപ നല്‍കണമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. പുതിയ അധ്യയനവര്‍ഷം തുടങ്ങിയതിനാല്‍ മറ്റ് എവിടെയും പ്രവേശനം കിട്ടാനും ഇനി നിവൃത്തിയില്ല. ആല്ബിനെപ്പോലെ മറ്റു 13 കുട്ടികളെ മാനെജ്മെന്റ് പ്രവേശനം നല്‍കാതെ തടഞ്ഞിരിക്കുകയാണ്.

വലിയ തുക ഡൊണേഷന്‍  വാങ്ങുമ്പോഴും സ്‌കൂളില്‍ സിബിഎസ്ഇ അനുശാസിക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിച്ചിരിക്കുകയാണ്. 

Read More >>