ഇന്ധന വില വര്‍ധനവ്: മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന് ബസുടമകള്‍

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കു 50 ശതമാനം കണ്‍സഷന്‍ നല്‍കാന്‍ തയാറാണ്.

ഇന്ധന വില വര്‍ധനവ്: മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന് ബസുടമകള്‍

കൊച്ചി: ഇന്ധനവില വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍. വ്യവസായം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ചാര്‍ജ് വര്‍ധനവില്ലാതെ കഴിയില്ലെന്ന് ബസുടമകള്‍ പറയുന്നു.

ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെടുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കു 50 ശതമാനം കണ്‍സഷന്‍ നല്‍കാന്‍ തയാറാണ്. സ്പെയര്‍ പാര്‍ട്സ് വിലയിലും ഇന്‍ഷുറന്‍സ് തുകയിലും ഉണ്ടായിരിക്കുന്ന വര്‍ധനവ് ബസ് ഉടമകള്‍ക്ക് നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ബസുടമകള്‍ പറഞ്ഞു.

ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കുമെന്നും ബസുടമകള്‍ അറിയിച്ചു.

Read More >>