'പ്രേത'ത്തിന് വേണ്ടി മൊട്ടയടിച്ച്‌ ജയസൂര്യ

ജയസൂര്യ തന്റെ പുതിയ ചിത്രം 'പ്രേത'ത്തിന് വേണ്ടിയാണ് തല മൊട്ടയടിച്ചത്. സിനിമയ്ക്കു വേണ്ടി മൊട്ടയാകണമെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ ജയസൂര്യ സമ്മതം മൂളുകയായിരുന്നു.

തല മൊട്ടയടിച്ച്‌ പ്രേക്ഷകരെ അതിശയിപ്പിക്കാനെത്തിയിരിക്കുകയാണ് ജയസൂര്യ. തന്റെ പുതിയ ചിത്രം 'പ്രേത'ത്തിന് വേണ്ടിയാണ് ജയസൂര്യ മൊട്ടയടിച്ചത്. സിനിമയ്ക്കു വേണ്ടി മൊട്ടയാകണമെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ ജയസൂര്യ സമ്മതം മൂളുകയായിരുന്നു.

സെറ്റില്‍ വെച്ച്‌ മൊട്ടയടിക്കുന്നതിന്റെ വീഡിയോ ജയസൂര്യ ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.

വീഡിയോ വളരെ വേഗത്തില്‍ വൈറലാകുകയും ചെയ്തു. ജോണ്‍ ഡോണ്‍ ബോസ്കോ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ജയസൂര്യയെ കൂടാതെ  അജുവര്‍ഗ്ഗീസ്, ഗോവിന്ദ് പത്മസൂര്യ, വിജയ്ബാബു, ഷറഫുദ്ദീന്‍, പേളിമാനി, ആര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ജിത്തു ദാമോദറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 'പുണ്യാളന്‍ അഗര്‍ബത്തീസ്', 'സു..സു..സുധി വാത്മീകം' എന്നീ ചിത്രങ്ങള്‍ക്കുശേഷം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് പ്രേതം.