കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത: അമൃത ആശുപത്രിക്കെതിരെ നടക്കുന്നത് അടിസ്ഥാനരഹിത ആരോപണമെന്ന് വിശദീകരണം

ആരോപണങ്ങള്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സ്ഥാപനം തീരുമാനിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നു.

കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത: അമൃത ആശുപത്രിക്കെതിരെ നടക്കുന്നത് അടിസ്ഥാനരഹിത ആരോപണമെന്ന് വിശദീകരണം

കൊച്ചി: കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ബലാത്സംഗം ചെയ്‌പ്പെട്ടുവെന്ന വാര്‍ത്ത അമൃത ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് ആശുപത്രി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ തരംതാണ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതായും സ്ഥാപനത്തെ മനപ്പൂര്‍വമായി അപകീര്‍ത്തിപ്പെടുത്താനായുള്ള ആരോപണങ്ങളാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ആരോപണങ്ങള്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സ്ഥാപനം തീരുമാനിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നു.

amrutha-press-release

Story by
Read More >>