അമേരിക്കന്‍ പോപ്പ് ഗായിക വെടിയേറ്റ് മരിച്ചു

അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥരും ക്രിസ്റ്റീനയുടെ സഹോദരനും ചേര്‍ന്ന് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചു. ക്രിസ്റ്റീനയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമേരിക്കന്‍ പോപ്പ് ഗായിക വെടിയേറ്റ് മരിച്ചു

ഫ്‌ളോറിഡ: അമേരിക്കന്‍ പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിം(22) വെടിയേറ്റു മരിച്ചു. ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടയില്‍ വെടിയേല്‍ക്കുകയായിരുന്നു. ഫ്‌ളോറിഡയില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷമായിരുന്നു സംഭവം.

അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥരും ക്രിസ്റ്റീനയുടെ സഹോദരനും ചേര്‍ന്ന് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചു. ക്രിസ്റ്റീനയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഗീത പരിപാടി കഴിഞ്ഞ് സ്റ്റേജിന് പുറകില്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചയോടെ മരണം സ്ഥിരീകരിച്ചത്.

അമേരിക്കന്‍ റിയാലിറ്റി ഷോയായ ദി വോയ്‌സ് എന്ന പരിപാടിയില്‍ മൂന്നാം സ്ഥാനം നേടിയാണ് ക്രിസ്റ്റീന ശ്രദ്ധേയയാകുന്നത്.

Story by