പൊന്‍മുടിയിലേക്കുള്ള യാത്ര നിരോധിച്ച് കലക്ടര്‍ ഉത്തരവിട്ടു

മഴ കനത്തതിനാല്‍ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കി

പൊന്‍മുടിയിലേക്കുള്ള യാത്ര നിരോധിച്ച് കലക്ടര്‍ ഉത്തരവിട്ടു

തലസ്ഥാന ജില്ലയിലെ പ്രധാന വിനോദ യാത്രാ കേന്ദ്രമായ പൊന്‍മുടിയിലേക്കുള്ള യാത്ര നിരോധിച്ച് കലക്ടര്‍ ഉത്തരവിട്ടു. മണ്ണിടിച്ചില്‍ മൂലമാണ് യാത്ര നിരോധിക്കാനുള്ള ഉത്തരവ് കലക്ടർ പുറപ്പെടുവിച്ചത്.

മഴ കനത്തതിനാല്‍ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയിലെ ജനങ്ങളും ടൂറിസ്റ്റുകളും ഹില്‍സ്‌റ്റേഷനുകളില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് ദുരന്ത നിവാരണ സേന അറിയിച്ചു. കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നവരും ശ്രദ്ധിക്കണമെന്നും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ രൂക്ഷമായതോടെ രാത്രിയാത്രകള്‍ നിരോധിക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ തുടങ്ങിയത് മുതല്‍ തെക്കന്‍ ജില്ലകൾ രൂക്ഷമായ കടലാക്രമഭീഷണിയിലാണെന്നും ഇത് തുടരാനുള്ള സാധ്യത കൂടുതലാണെന്നും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകി. തീരദ്ദേശത്തുള്ളവർ ശ്രദ്ധിക്കണമെന്നും അവർ അറിയിച്ചു.

Read More >>