രാജ്യത്ത് വീണ്ടും പോളിയോ വൈറസ് കണ്ടെത്തി

2011 ല്‍ പോളിയോ പൂര്‍ണമായും രാജ്യത്ത് നിന്നും തുടച്ചുനീക്കിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ പോളിയോ വൈറസിനെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്ത് വീണ്ടും പോളിയോ വൈറസ് കണ്ടെത്തി

രാജ്യത്ത് വീണ്ടും പ്രത്യേക തരം പോളിയോ വൈറസിനെ കണ്ടെത്തി. ഹൈദെരാബാദ് നഗരത്തിലെ മലിനജലത്തിലാണ് ടൈപ്പ് 2 ഇനത്തില്‍പ്പെടുന്ന വൈറസിനെ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് തെലങ്കാന സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി.

വൈറസിനെ കണ്ടെത്തിയ ജലത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ജനങ്ങളോട് ജാഗ്രതയോടെയിരിക്കാന്‍ സര്‍ക്കാര്‍  നിര്‍ദ്ദേശം നല്‍കി.2011 ല്‍ പോളിയോ പൂര്‍ണമായും രാജ്യത്ത് നിന്നും തുടച്ചുനീക്കിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ പോളിയോ വൈറസിനെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

രംഗ റെഡ്ഡി ജില്ലയിലെ പ്രദേശങ്ങളില്‍ ജൂണ്‍ 20 മുതല്‍ 26 വരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഹെല്‍ത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേശ്വര്‍ തിവാരി അറിയിച്ചു. ആറ് മാസം മുതല്‍ മൂന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി