പോളിയോ വാക്‌സിൻ വിരുദ്ധർ നിർബന്ധമായും വായിച്ചിരിക്കാൻ

പോളിയോ വാക്‌സിൻ വിരുദ്ധർ നിർബന്ധമായും വായിച്ചിരിക്കാൻ, നെൽസൺ ജോസഫ് എഴുതുന്നു

പോളിയോ വാക്‌സിൻ വിരുദ്ധർ നിർബന്ധമായും വായിച്ചിരിക്കാൻ

നെൽസൺ ജോസഫ്

polio-vaccination1

പ്രതിരോധ വാക്‌സിനുകൾക്ക് എതിരെ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാനും സ്‌കൂൾ പ്രവേശനത്തിനു വരുന്ന കുട്ടികളിൽ വാക്‌സിൻ എടുത്തവർ, എടുക്കാത്തവർ,പൂർത്തിയാക്കാത്തവർ, ഇതിനെക്കുറിച്ച് അറിവില്ലാത്തവർ എന്നിങ്ങനെ തരം തിരിച്ച് കണക്കെടുക്കാനാണു നിർദ്ദേശം.ഡിഫ്ഥീരിയ പോലെയുള്ള രോഗങ്ങൾ തിരിച്ചുവരികയും രോഗപ്രതിരോധശേസ്ജിയെ ബാധിക്കുന്ന രീതിയിൽ ഗുരുതര വാക്‌സിൻ വിരുദ്ധ പ്രവർത്തനം നടക്കുകയും ചെയ്ത സാഹചര്യങ്ങളിലായിരുന്നു ഇത്.


polio vaccination2

നോട്ടീസ് വായിച്ച് മിനക്കെടേണ്ട. രത്‌നച്ചുരുക്കം ഇവിടെ പറയാം. (1) മരുന്ന് കുത്തകയുടെ ദല്ലാളന്മാരായ ഡോക്ടർമാർ ബ്ലാ ബ്ലാ ബ്ലാ.. (2) മലപ്പുറത്ത് ഡിഫ്തീരിയ ഇല്ല (3) ഇഷ്ടമുള്ള ചികിൽസ വേണ്ടെന്ന് വയ്ക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട് (4) സ്‌കൂൾ അഡ്മിഷനു വാക്‌സിനേഷൻ വേണമെന്നുള്ള വാർത്ത വ്യാജമാണ്. ആ സർക്കുലർ ആരോഗ്യവകുപ്പ് പിന്വലിക്കണം.

ഡോക്ടറും ഉണ്ട് കൂട്ടത്തിൽ എന്നു കണ്ട് ഞെട്ടണ്ട. അതൊരു ഹോമിയോ ഡോക്ടറാണ്.. മറുപടികൾ താഴെ കൊടുക്കുന്നു. താഴെപ്പറയുന്ന കണക്കുകൾക്ക് വാക്‌സിൻ വിരുദ്ധർ വ്യക്തമായ സോഴ്‌സോടുകൂടിയ മറുപടികൾ തന്നേ തീരൂ

1. മരുന്നു കുത്തകയുടെ ദല്ലാളന്മാർ

1988ലാണ് ഇന്ത്യ വേൾഡ് ഹെൽത്ത് അസംബ്ലിയുടെ പോളിയോ നിർമാർജന പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. പൾസ് പോളിയോ ഇമ്യൂണൈസേഷനെന്നാൽ വർഷത്തിൽ രണ്ട് ദിവസം ഓറൽ പോളിയോ വാക്‌സിൻ അഞ്ച് വയസിൽ താഴെ പ്രായമായ എല്ലാ കുഞ്ഞുങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതും. ഇതിനു പുറമെ ഹൈ റിസ്‌ക് ഏരിയകളിൽ സബ് നാഷണൽ ഇമ്യൂണൈസേഷൻ ഡേയും നടത്തപ്പെടുന്നുണ്ട്. കൂടാതെ പോളിയോയുടെ ചെറിയ സാദ്ധ്യതയെങ്കിലും കണ്ടുപിടിക്കാൻ സംശയിക്കപ്പെടുന്ന കുട്ടികളുടെ ലബോറട്ടറി പരിശോധനയ്ക്കായി അക്യൂട്ട് ഫ്‌ലാസിഡ് പരാലിസിസ് സർവെയിലൻസ് പ്രോഗ്രാമും നടത്തപ്പെടുന്നു.

ശരി. ഡോക്ടർമാരെല്ലാരും മരുന്നു കുത്തകക്കാരാന്ന് അങ്ങ് വച്ചോ. ഒരു കുത്തകക്കാരനും സ്വന്തം ബിസിനസ് തകർക്കുമെന്ന് തോന്നുന്നില്ല. കുറച്ച് സ്റ്റാറ്റസ്റ്റിക്‌സ് തരാം ....എന്താല്ലേ? 1985ൽ 1,50,000 രോഗികളെ സുഖമായിട്ട് കിട്ടുമായിരുന്നതാ. അത് ഇല്ലാണ്ടാക്കി

എന്താല്ലേ? 1985ൽ 1,50,000 രോഗികളെ സുഖമായിട്ട് കിട്ടുമായിരുന്നതാ. അത് ഇല്ലാണ്ടാക്കി. ഇനി ഓരോ പൗരനും സ്വയം ചികിൽസ നിഷേധിക്കാനുള്ള അവകാശത്തെക്കുറിച്ച്.

ഇഷ്ടമുള്ള ചികിൽസ വേണ്ടെന്ന് വയ്ക്കാനുള്ള അവകാശം

പ്രധാനമായും രണ്ട് കാരണങ്ങളാണിവിടെ ശ്രദ്ധിക്കേണ്ടത്.

(1) നിങ്ങൾക്ക് ചികിൽസ വേണ്ടെന്ന് വയ്ക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. പക്ഷേ നിങ്ങൾ ചെയ്യുന്നത് അതല്ല. നിങ്ങളുടെ കുട്ടിക്ക് ഭാവിയിൽ സംഭവിച്ചേക്കാനിടയുള്ള അപകടത്തിൽ നിന്നുള്ള സംരക്ഷണം (അത് ചിലപ്പൊ പോളിയോ ആകാം ഡിഫ്ഥീരിയ ആകാം അല്ലെങ്കിൽ റുബെല്ല കൊണ്ട് അവരുടെ കുഞ്ഞുങ്ങൾക്ക് സംഭവിക്കാനിടയുള്ള ജനന വൈകല്യങ്ങളാകാം) നിഷേധിക്കുകയാണ്.

(2) നിങ്ങളുടെ കുട്ടിക്ക് സംരക്ഷണം ഇല്ലാതെ വരുന്നത് നേരിട്ട് സമൂഹത്തെ ബാധിക്കാവുന്ന ഒരു കാര്യം കൂടിയാണ്. ഹെർഡ് ഇമ്യൂണിറ്റി (പിന്നെ വിശദീകരിക്കുന്നുണ്ട്) നഷ്ടപ്പെടാൻ വാക്‌സിനേഷൻ എടുക്കാത്ത കുട്ടികളുടെ എണ്ണം കൂടുന്നത് കാരണമാകും.

ഇത്തരം സന്ദർഭങ്ങളിൽ സ്‌റ്റേറ്റിനു ചില ഉചിതമായ തീരുമാനങ്ങൾ എടുക്കാം. ഉദാഹരണമായി സ്‌മോൾ പോക്‌സ് അല്ലെങ്കിൽ വസൂരി നിർമാർജനം ചെയ്യാൻ അച്ചുകുത്ത് നിർബന്ധമാക്കിയിരുന്നതുപോലെ. അന്ന് ഇതുപോലെയുള്ള ആളുകളും മതചിന്തകരും എതിർക്കാഞ്ഞതുകൊണ്ട് വസൂരി ഇല്ലാതായി. പാവം വൈറസ്.

(4) സ്‌കൂൾ അഡ്മിഷനു വാക്‌സിനേഷൻ വേണമെന്നുള്ള വാർത്ത വ്യാജമാണ് ആ സർക്കുലർ ആരോഗ്യവകുപ്പ് പിന്വലിക്കണം

സർക്കുലർ ഇല്ലെന്നും നിങ്ങൾ പറയുന്നു. സർക്കുലർ പിന്വലിക്കണമെന്നും പറയുന്നു. വ്യാജമായ, ഇല്ലാത്ത സർക്കുലർ എങ്ങനെ പിന്വലിക്കും? പറയുന്നതെന്താന്നൊരു ബോധം വേണ്ടേ?

(5) ഞങ്ങളുടെ കുട്ടി വാക്‌സിനെടുത്തിട്ടില്ല. എന്നിട്ടും കുഴപ്പമൊന്നുമില്ലല്ലോ?

നിങ്ങളുടെ കുട്ടിക്ക് കുഴപ്പമില്ലാത്തത് ഹെർഡ് ഇമ്യൂണിറ്റി എന്നൊരു സംഗതി ഉള്ളതുകൊണ്ടാണ്. താഴോട്ട് നോക്കുക

HERD-IMMUNITY

ഒരു നിശ്ചിത അളവിൽക്കൂടുതൽ ആളുകൾ വാക്‌സിനേഷൻ വഴിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിലോ രോഗപ്രതിരോധശേഷി നേടിക്കഴിഞ്ഞാൽ പ്രതിരോധ ശേഷി ഇല്ലാത്തവർക്കും സംരക്ഷണം കിട്ടുന്നതിനെയാണ് ഹെർഡ് ഇമ്യൂണിറ്റികൊണ്ട് ഉദ്ദേശിക്കുന്നത്.

മുകളിലെ ചിത്രത്തിൽ നോക്കിയാൽ പ്രതിരോധശേഷിയില്ലാതിരുന്ന സമൂഹത്തിൽ രോഗാണു എത്തുമ്പോൾ വിവിധ രീതിയിൽ മറ്റുള്ളവർക്കും രോഗം ലഭിക്കുന്നെന്ന് കാണാം. പ്രതിരോധ ശേഷി ഉള്ളവർ സമൂഹത്തിൽ കൂടുതലാകുമ്പോൾ രോഗാണു പടർന്ന് പിടിക്കാനുള്ള സാദ്ധ്യതകൾ കുറയുന്നു. അപ്പോൾ രോഗം പകരുന്നതിന്റെ വേഗത കുറയുകയോ നിലയ്ക്കുകയോ ചെയ്യുന്നു. അതിന്റെ ഫലമായി രോഗപ്രതിരോധം ആർജിച്ചിട്ടില്ലാത്തവരും സംരക്ഷിക്കപ്പെടുന്നു. അതായത് ചുരുക്കിപ്പറഞ്ഞാൽ മറ്റുള്ളവരും നിങ്ങളെപ്പോലെ ചിന്തിച്ച് വാക്‌സിനേഷൻ എടുക്കാതിരുന്നെങ്കിൽ ചില രോഗങ്ങൾ ഇന്നും കാണാമായിരുന്നെന്ന് സാരം.

മലപ്പുറത്ത് സംഭവിച്ചതും അതാണ്. വാക്‌സിൻ ലഭിക്കാത്തവരുടെ എണ്ണം ഒരു നിശ്ചിത പരിധിയിൽ കുറഞ്ഞപ്പോൾ (ഹെർഡ് ഇമ്യൂണിറ്റി ത്രെഷോൾഡ് ഡിഫ്ഥീരിയയ്ക്ക് ഇത് 83-86% ആണ് അതായത് ഹെർഡ് ഇമ്യൂണിറ്റിക്ക് 83- 86% പേർ പ്രതിരോധശേഷിയുള്ളവരാകണം) രോഗം തലപൊക്കിത്തുടങ്ങി. (ചിലയിടങ്ങളിൽ 70 കളിലാണ് ഇമ്യൂണൈസേഷൻ സ്റ്റാറ്റസെന്ന് കേട്ടു)

(6) ഇന്ത്യയിൽ നിർമാർജനം ചെയ്‌തെന്ന് നിങ്ങൾ പറയുന്നുണ്ടല്ലോ. പിന്നെന്തിനാ ഇനിയും വാക്‌സിൻ?

ലോകാരോഗ്യ സംഘടന പറയുന്നത് ലോകത്ത് ഒരേയൊരു കുട്ടി മാത്രമാണു പോളിയോ ബാധിതനെങ്കിലും അതിൽ നിന്ന് പോളിയോ പടരാനുള്ള സാദ്ധ്യത ഉണ്ടെന്നും ഇപ്പോൾ പോളിയോ എൻഡമിക് ആയി പ്രഖ്യാപിച്ചിട്ടുള്ള പോക്കറ്റുകളിലെ രോഗം നിയന്ത്രിച്ചില്ലെങ്കിൽ 10 വർഷത്തിനുള്ളിൽ പോളിയോ ലോകത്തെങ്ങും തിരിച്ചുവരുമെന്നുമാണ് (Failure to eradicate polio from these last remaining strongholds could result in as many as 200 000 new cases every year, within 10 years, all over the world.)

നമ്മുടെയൊക്കെ ഭാഗ്യത്തിന് ഇപ്പോൾ ലോകത്ത് പോളിയോ എൻഡമിക് രാജ്യങ്ങളായി നിലനിൽക്കുന്ന രണ്ടേ രണ്ട് രാജ്യങ്ങൾ ഒന്ന് പാക്കിസ്ഥാനും രണ്ട് അഫ്ഘാനിസ്ഥാനുമാണ്. നമ്മുടെ അയൽവക്കക്കാർ. അപ്പോൾ നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടാകേണ്ടതിന്റെ ആവശ്യകത മനസിലായെന്ന് കരുതുന്നു

ലാസ്റ്റ് ഡയലോഗ്...

മൊല്ലാക്കാ, ഇങ്ങള് ഹജ്ജിന് പോയിട്ടുണ്ടാ?

ദൈവം ജന്മനാൽ തന്ന ഇമ്യൂണിറ്റി അല്ലാതെ മറ്റൊരു ഇമ്യൂണിറ്റി കൊടുക്കാൻ സാദ്ധ്യമല്ലെന്നും അങ്ങനെ നൽകാൻ ശ്രമിക്കുന്നത് ദൈവത്തെ ചോദ്യം ചെയ്യലാകുമെന്നും (ഹറാമാണെന്ന്) പറയുന്ന വീഡിയോകളും വാട്ട്‌സാപ് ഫോർവേർഡുകളും ഒന്നുരണ്ടെണ്ണം കാണാനിടയായിരുന്നു. അങ്ങനെയുള്ളവർ മുന്നോട്ട് വായിക്കുക.

(ദൈവത്തിനും മതവിശ്വാസങ്ങൾക്കും ഞാൻ എതിരല്ല. വിശ്വസിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നു. പക്ഷേ സ്വന്തം സ്വാർഥ താല്പര്യങ്ങൾക്കായി ദൈവത്തെ വ്യാഖ്യാനിക്കുന്നതിനെ ശക്തിയുക്തം എതിർക്കുക തന്നെ ചെയ്യും)

ഹജ്ജിനു പോകുന്നത് ഇസ്ലാം മതവിശ്വാസികൾക്ക് ഒരു പുണ്യകർമമാണെന്ന് അറിയാം. സൗദി ഗവണ്മെന്റ് പ്രവർത്തിക്കുന്നത് ഭൂരിപക്ഷവും ഇസ്ലാം വിശ്വാസങ്ങളും നിയമങ്ങളും അനുസരിച്ചാണെന്നാണു വിശ്വാസവും. അങ്ങനെയുള്ള സൗദി ഗവണ്മെന്റിന്റെ ഹജ്ജിനും ഉമ്രയ്ക്കും എത്തുന്നവർ അനുസരിക്കേണ്ട നിയമങ്ങളിൽ വരുന്ന രാജ്യമനുസരിച്ച് എടുത്തിരിക്കേണ്ട നാല് വാക്‌സിനുകളെപ്പറ്റി പറഞ്ഞിട്ടുണ്ട്

1) യെല്ലോ ഫീവർ
2) മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസ്
3) ഓറൽ പോളിയോ വാക്‌സിൻ
4) ഇൻഫ്‌ലുവൻസ

കൺക്ലൂഷനുകൾ ഓരോരുത്തരുടെയും മനസാക്ഷിക്ക് വിടുന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ല. ഭാവി തലമുറയുടെ ചോദ്യത്തിനു മുന്നിൽ മുഖം കുനിയാതിരുന്നാൽ മതി.

കൂടുതൽ വായനയ്ക്ക്‌

Pulse polio programme - National health mission

Polio fact sheet - Downloadable PDF

Hajj and Umrah Health Requirements

Polio fact sheets WHO

Story by
Read More >>