നിയമസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു

പോളിങ് ശതമാനം 90 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തണമെന്നും പ്രവര്‍ത്തകര്‍ സടകുടഞ്ഞ് എഴുന്നേറ്റാല്‍ ഇത് നടപ്പിലാക്കാമെന്നും സുധാകരന്‍ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു

നിയമസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തെന്ന കെ. കുഞ്ഞിരാമന്‍ എംഎല്‍എയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കോടതി നിര്‍ദേശ പ്രകാരമാണ് സുധാകരനെതിരെ കേസ് എടുത്തത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്തെന്നായിരുന്നു പരാതി.

ഉദുമ മണ്ഡലത്തിലെ കൊയിലാച്ചിയിലെ കളനാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ യുഡിഎഫിന്റെ ബൂത്ത് തല കുടുംബയോഗം ചേര്‍ന്ന സമയത്താണ് കെ സുധാകരന്റെ പരസ്യമായി കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തത്. ഇതേ കുടുംബയോഗത്തില്‍ പങ്കെടുത്തയാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യമാണ് പുറത്തു വന്നത്. ഇതിനെ തുടര്‍ന്ന് എല്‍ഡലഎഫ് സ്ഥാനാര്‍ത്ഥി പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.


പോളിങ് ശതമാനം 90 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തണമെന്നും പ്രവര്‍ത്തകര്‍ സടകുടഞ്ഞ് എഴുന്നേറ്റാല്‍ ഇത് നടപ്പിലാക്കാമെന്നും സുധാകരന്‍ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആരും ഇത് പുറത്തു പറയണ്ട. വിജയിക്കാന്‍ സാധ്യത ഉണ്ടാകണമെങ്കില്‍ എത് വിധേനയും പോളിങ്ങ് ശതമാനം ഉയര്‍ത്തണം. അതിനായി സ്വര്‍ഗത്തില്‍പോയവരും നരകത്തില്‍പോയവരും പുറത്തുള്ളവരും ഇവിടെ വോട്ട് ചെയ്യണം. 58 മുതല്‍ 73.5 ശതമാനം വരെ മാത്രം ശരാശരി പോളിങ്ങ് നടക്കുന്ന മണ്ഡലത്തില്‍ 90 ശതമാനം പോളിംഗ് നടക്കണം. അതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള ടാര്‍ജറ്റ്- സുധാകരന്‍ പറയുന്നു.

എതിരാളികളോട് കള്ളവോട്ട് ചെയ്യരുതെന്ന് ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ല എന്നും സുധാകരന്‍ പറയുന്നുണ്ട്. ഈ വീഡിയോയാണ് സുധാകരന് എതിരെ കുഞ്ഞിരാമന്‍ മകാടതിയില്‍ ഹാജരാക്കിയത്.

Read More >>