അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കുടുംബക്കാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരിക്കുന്നതാണ് അഴിമതിക്കാര്‍ക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

അഴിമതിക്കാര്‍ക്ക് മുന്നറിയുപ്പുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സകല രംഗത്തും അഴിമതിയാണെന്നും ശക്തമായ നടപടി അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്കു നടക്കുമെന്നും പഴയ ശീലം വച്ച് പുതിയ കാലത്ത് പെരുമാറരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കുടുംബക്കാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരിക്കുന്നതാണ് അഴിമതിക്കാര്‍ക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന നിലപാടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.