സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയുളളതല്ലെന്നും പൊതുജനങ്ങള്‍ക്ക് വേണ്ടിയുളളതാണെന്നും ഉദ്യോഗസ്ഥരെ ഒാർമ്മിപ്പിച്ച് പിണറായി

ജീവനക്കാര്‍ക്ക് മുന്നിലെത്തുന്ന ഫയലുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും ജീവനക്കാര്‍ അര്‍പ്പണബോധത്തോടെ തങ്ങളുടെ ചുമതല വഹിക്കണമെന്നും പിണറായി പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയുളളതല്ലെന്നും പൊതുജനങ്ങള്‍ക്ക് വേണ്ടിയുളളതാണെന്നും ഉദ്യോഗസ്ഥരെ ഒാർമ്മിപ്പിച്ച് പിണറായി

പൊതുജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയാണ് നിങ്ങളുടെ ചുമതലയെന്ന് സർക്കാർ ഉദ്യോഗസ്ഥരെ ഒാർമ്മിപ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയുളളതല്ലെന്നും പൊതുജനങ്ങള്‍ക്ക് വേണ്ടിയുളളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിങ്ങൾക്കു മുന്നിലെത്തുന്ന ഒാരോ ഫയലിലും ജനങ്ങളുടെ ജീവിതമുണ്ടെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് മുന്നിലെത്തുന്ന ഫയലുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും ജീവനക്കാര്‍ അര്‍പ്പണബോധത്തോടെ തങ്ങളുടെ ചുമതല വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More >>