വിവരാവകാശത്തിന് വിലക്ക് ഏര്‍പ്പെടുത്തി മുഖ്യമന്ത്രി

വിവരാവകാശ നിയമ പ്രകാരം മന്ത്രിസഭാ രേഖകള്‍ പൊതുജനത്തിനും മാധ്യമങ്ങള്‍ക്കും നല്‍കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വിവരാവകാശത്തിന് വിലക്ക് ഏര്‍പ്പെടുത്തി മുഖ്യമന്ത്രി

വിവരാവകാശ നിയമ പ്രകാരം മന്ത്രിസഭാ രേഖകള്‍ പൊതുജനത്തിനും മാധ്യമങ്ങള്‍ക്കും നല്‍കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് മുഖ്യമന്ത്രി നയംവ്യക്തമാക്കിയത്. പിണറായി വിജയന്‍റെ ഈ പ്രസ്താവന വിവരാവകാശ നിയമത്തിന്‍റെ ലംഘനമാണ് എന്ന് നിയമ വിദഗ്തര്‍ ചൂണ്ടി കാട്ടുന്നു.

അതിരപള്ളി പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരിന് ആശയകുഴപ്പമില്ലയെന്നും സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രമല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ മൊത്തം കടം 154057 കോടി രൂപയാണെന്നും കൂട്ടി ചേര്‍ത്തു.


കഴിഞ്ഞ സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ പുനപരിശോധന നടത്തുമെന്ന് പറഞ്ഞ അദ്ദേഹം എല്ലാ പ്രശ്നങ്ങളിലും ലഭിക്കുന്ന പരാതികള്‍ 30 ദിവസത്തിനകം പരിഹരിക്കുമെന്നും വാക്ക്നല്‍കുന്നു.

സംസ്ഥാനത്ത് സ്റ്റേറ്റ് സിവില്‍ സര്‍വീസ് കേഡര്‍ രൂപികരിക്കും, 13ാം പഞ്ചവത്സര പദ്ധതി ആരംഭിക്കും തുടങ്ങിയ മന്ത്രിസഭ യോഗ തീരുമാനങ്ങളും അദ്ദേഹം മാധ്യമങ്ങളുമായി പങ്ക് വച്ചു.

ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണയുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയേയും മറികടക്കാന്‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം ഇതിന് വേണ്ടി  ഭാവന പൂര്‍ണമായ പദ്ധതികള്‍ അവിഷ്കരിക്കേണ്ടിയിരിക്കുന്നുവെന്നും പറഞ്ഞു.

എസ്ബിടി നിലനില്‍ക്കണമെന്നാണ് തന്‍റെ താല്‍പര്യമെന്നും അഞ്ജു ബേബി ജോര്‍ജ്ജിന് സര്‍ക്കാരിന്റെ ഭാഗത്ത്നിന്നും അപമാനമൊന്നും ഉണ്ടായിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.

Story by
Read More >>