"മുഖ്യമന്ത്രിയുടെ ജോലി പിആര്‍ഓ പണിയല്ല": പിണറായി വിജയന്‍

പത്ര പ്രവര്‍ത്തകരില്‍ നിന്നും അകലം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍

"മുഖ്യമന്ത്രിയുടെ ജോലി പിആര്‍ഓ പണിയല്ല": പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പിആര്‍ഓ പണിയെടുക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ മന്ത്രി സഭാ യോഗത്തിന് ശേഷവും മുഖ്യമന്ത്രി പത്ര പ്രവര്‍ത്തകരെ കണ്ടു യോഗ തീരുമാനങ്ങള്‍ വിശദീകരിക്കേണ്ട കാര്യമില്ലെന്നും പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് താന്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് എന്ത് നടന്നാലും മുഖ്യമന്ത്രി അഭിപ്രായം പറയണമെന്ന് നിയമമില്ലെന്നും എന്തിനും ഏതിനും മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞ അദ്ദേഹം താന്‍ കരുത്തനല്ലെന്നും സാധുവാണെന്നും കൂട്ടി ചേര്‍ത്തു.

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായിയാണ് പിണറായി ഇത്രയും കാര്യങ്ങള്‍ വ്യക്തമാക്കിയത്.