ജെല്ലി ഫിഷിന്റെ കെണിയില്‍ പെട്ട മത്സ്യത്തിന്റെ ചിത്രം വൈറലാവുന്നു

ജെല്ലിഫിഷിന്റെ കെണിയില്‍ പെട്ട കുഞ്ഞന്‍ മീനിന്റെ ചിത്രമാണ് വന്‍ശ്രദ്ധ പിടിച്ചു പറ്റിയത്. ഓസ്‌ട്രേലിയയിലെ ബൈറന്‍ ബേയിലെ നീന്തലിനിടെ പകര്‍ത്തിയ ചിത്രമാണിത്. സാമുവലും സുഹൃത്തും ബൈറന്‍ബേയിലെ നീന്തലിനിടെ ജെല്ലിഫിഷിന്റെ കെണിയില്‍ പെട്ട മത്സ്യത്തെ കണ്ടതോടെ ചിത്രം പകര്‍ത്താന്‍ തുടങ്ങുകയായിരുന്നു

ജെല്ലി ഫിഷിന്റെ കെണിയില്‍ പെട്ട മത്സ്യത്തിന്റെ ചിത്രം വൈറലാവുന്നു

ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ടിം സാമുവല്‍ പകര്‍ത്തി ഓണ്‍ലൈനില്‍ അപ്‌ലോഡ്‌
ചെയ്ത് മത്സ്യത്തിന്റെ ചിത്രം വൈറലാവുന്നു. ജെല്ലിഫിഷിന്റെ കെണിയില്‍ പെട്ട കുഞ്ഞന്‍ മീനിന്റെ ചിത്രമാണ് വന്‍ശ്രദ്ധ പിടിച്ചു പറ്റിയത്. ഓസ്‌ട്രേലിയയിലെ ബൈറന്‍ ബേയിലെ നീന്തലിനിടെ പകര്‍ത്തിയ ചിത്രമാണിത്.

സാമുവലും സുഹൃത്തും ബൈറന്‍ബേയിലെ നീന്തലിനിടെ ജെല്ലിഫിഷിന്റെ കെണിയില്‍ പെട്ട മത്സ്യത്തെ കണ്ടതോടെ ചിത്രം പകര്‍ത്താന്‍ തുടങ്ങുകയായിരുന്നു.
'' അവന്‍ ജെല്ലി ഫിഷിന്റെ കെണിയില്‍ പെട്ടു. ഇപ്പോള്‍ ജെല്ലി ഫിഷ് പോവുന്നതിനനുസരിച്ചു നീങ്ങുന്നു ' എന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചത്രത്തില്‍ അദ്ദേഹം എഴുതി.

ഇന്നു രാവിലെ എഴുന്നേറ്റപ്പോഴാണ് താന്‍ പകര്‍ത്തിയ ഫോട്ടോ വൈറലായ വിവരം സാമുവല്‍ അറിയുന്നത്. തന്റെ ഫോട്ടോയിലൂടെ കുഞ്ഞന്‍ മത്സ്യത്തിന് ലഭിച്ച ജനശ്രദ്ധയില്‍ ഏറെ സന്തോഷവാനാണെന്നും ടും സാമുവവല്‍ പ്രതികരിച്ചു.

Story by