സര്‍ക്കാര്‍ ഫീസില്‍ പിജി മെഡിക്കല്‍ സൂപ്പര്‍ സ്പെഷ്യല്‍റ്റി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ മൂന്നുവര്‍ഷത്തേക്ക് ഇനി സര്‍ക്കാര്‍ സേവനം അനുഷ്ഠിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം

ഒരു ലക്ഷം രൂപ വാര്‍ഷിക ഫീസില്‍ പിജി സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ കോഴ്‌സ് കഴിഞ്ഞയുടന്‍ സ്വകാര്യ മേഖലയിലേക്ക് പോകുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഈ നീക്കമാണ് സര്‍ക്കാര്‍ അവസാനിപ്പിക്കുന്നത്.

സര്‍ക്കാര്‍ ഫീസില്‍ പിജി മെഡിക്കല്‍ സൂപ്പര്‍ സ്പെഷ്യല്‍റ്റി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ മൂന്നുവര്‍ഷത്തേക്ക് ഇനി സര്‍ക്കാര്‍ സേവനം അനുഷ്ഠിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം

സര്‍ക്കാര്‍ ഫീസില്‍ മൂന്നുവര്‍ഷ പിജി മെഡിക്കല്‍ സൂപ്പര്‍ സ്പെഷ്യല്‍റ്റി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ മൂന്നുവര്‍ഷത്തേക്ക് ഇനി സര്‍ക്കാര്‍ സേവനം അനുഷ്ഠിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ഇതിന് തയ്യാറാകാത്ത ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനും രണ്ടുകോടി രൂപ നഷ്ടപരിഹാരം ഈടാക്കാനും സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.

പ്രസ്തുത വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനച്ചിരിക്കുന്നത്. മാത്രമല്ല കോഴ്സ് പൂര്‍ത്തിയാക്കി ആറുമാസത്തിനകം സര്‍ക്കാര്‍ മേഖലയില്‍ ജോലി ലഭിക്കുന്ന രീതിയില്‍ റിക്രൂട്ട്മെന്റ് സംവിധാനം മെച്ചപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.


ഒരു ലക്ഷം രൂപ വാര്‍ഷിക ഫീസില്‍ പിജി സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ കോഴ്‌സ് കഴിഞ്ഞയുടന്‍ സ്വകാര്യ മേഖലയിലേക്ക് പോകുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഈ നീക്കമാണ് സര്‍ക്കാര്‍ അവസാനിപ്പിക്കുന്നത്. കോഴ്സ് കഴിഞ്ഞിറങ്ങുന്നവര്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് പിഎസ്സിയുടെ നിയമന നടപടികള്‍ വൈകുന്നുവെന്ന കാരണമാണ്.

ഇനിമുതല്‍ ആകെയുളള നൂറ് സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകളില്‍ കോഴ്സ് കഴിയുന്നതിനൊപ്പം ക്യാംപസ് റിക്രൂട്ട്മെന്റ് നടത്തുമെന്നാണ് പിഎസ്സി അറിയിച്ചിട്ടുളളത്. ആവശ്യമെങ്കില്‍ പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് പരിഗണിക്കാമെന്നും പിഎസ്സി അറിയിച്ചിട്ടുണ്ട്. നേരത്തെ ഈ കോഴ്സുകള്‍ കഴിഞ്ഞിറങ്ങുന്നവരുടെ പരമാവധി സേവനം ഒരു വര്‍ഷമാണ് സര്‍ക്കാരിന് ലഭിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ മൂന്നു വര്‍ഷമെങ്കിലും ഇത് ഉറപ്പാക്കുയാണ് ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതിലൂടെ വിദഗ്ധ ഡോക്ടര്‍മാരുടെ അഭാവം പരിഹരിക്കാമെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്.