ജിഷയുടെ മരണാനന്തരം ലഭിക്കുന്ന ധനസഹായത്തില്‍ പകുതിക്ക് അവകാശം ഉന്നയിച്ച് പിതാവ് പാപ്പു

കഴിഞ്ഞ ദിവസം രാത്രി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കലക്ടറെ കണ്ടാണ് പാപ്പു ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ഈ ധനസഹായങ്ങളില്‍ തനിക്കും അവകാശമുണ്ടെന്ന് പാപ്പു പറഞ്ഞു. രാജേശ്വരിയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും അങ്ങനെ ചെയ്താല്‍ ജിഷയുടെ മരണത്തെ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും പാപ്പു കലക്ടറോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ജിഷയുടെ മരണാനന്തരം ലഭിക്കുന്ന ധനസഹായത്തില്‍ പകുതിക്ക് അവകാശം ഉന്നയിച്ച് പിതാവ് പാപ്പു

പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മരണാനന്തരം ലഭിക്കുന്ന ധനസഹായത്തില്‍ പകുതിക്ക് അവകാശം ഉന്നയിച്ച് പിതാവ് പാപ്പു. ജിജയുടെ കുടുംബത്തിനു വേണ്ടി കലക്ടറുടെ ജോയിന്റ് അക്കൗണ്ടില്‍ ലഭിക്കുന്ന പണത്തിന്റെ പകുതിക്കും മാതാവായ രാജേശ്വരിക്ക് സര്‍ക്കാര്‍ അനുവദിച്ച സാമ്പത്തിക ആനുകൂല്യങ്ങളില്‍ പകുതിക്കും അവകാശമുന്നയിച്ചാണ് പാപ്പു രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കലക്ടറെ കണ്ടാണ് പാപ്പു ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ഈ ധനസഹായങ്ങളില്‍ തനിക്കും അവകാശമുണ്ടെന്ന് പാപ്പു പറഞ്ഞു. രാജേശ്വരിയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും അങ്ങനെ ചെയ്താല്‍ ജിഷയുടെ മരണത്തെ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും പാപ്പു കലക്ടറോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ജിഷയുടെ മരണത്തെ തുടര്‍ന്ന് പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണമുന്നയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലിനൊപ്പമാണ് പാപ്പു കലക്ടറെ കണ്ടത്. പാപ്പുവിനെ ജോമോന്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപണമുയരുന്നതിനിടയിലാണ് പാപ്പു കലക്ടറെ കാണാന്‍ എത്തിയത്.

Read More >>