ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട വീരപ്പന്‍ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു

സന്തോഷിന്റെ താമസ സ്ഥലത്തു നിന്നും ജിഷയുടെ വീട്ടിലേക്ക് നാല് കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ എന്നതും അന്വേഷണ സംഘത്തെ സംശയത്തിലാഴ്ത്തുന്നു. ജിഷ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവുമായും സന്തോഷിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട വീരപ്പന്‍ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട വീരപ്പന്‍ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായി സന്തോഷിന് സാമ്യമുള്ളതിനാലാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. സന്താേഷിനെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം നാല് മണിക്കൂറോളം  ചോദ്യം ചെയ്തു.

എന്നാൽ നിര്‍ണ്ണായക വിവരങ്ങളൊന്നും സന്തോഷില്‍ നിന്നും ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജിഷയുടെ കൊലപാതകത്തില്‍ വാടകക്കൊലയാളിയുടെ സാന്നിധ്യം പൊലീസ് നേരത്തെ മുതല്‍ സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് വീരപ്പന്‍ സന്തോഷിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതെന്നും ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.

സന്തോഷിന്റെ താമസ സ്ഥലത്തു നിന്നും ജിഷയുടെ വീട്ടിലേക്ക് നാല് കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ എന്നതും അന്വേഷണ സംഘത്തെ സംശയത്തിലാഴ്ത്തുന്നു. ജിഷ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവുമായും സന്തോഷിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജിഷ കൊല്ലപ്പെട്ട ദിവസം താന്‍ പറവൂര്‍ കോടതിയിലായിരുന്നുവെന്നാണ് സന്തോഷ് മൊഴി നല്‍കിയിരിക്കുന്നത്.