അമീറുള്‍ ഇസ്ലാമിനേയും കൊണ്ട് പുലര്‍ച്ചേ ആരുമറിയാതെ തെളിവെടുപ്പിനെത്തിയ പോലീസിന് പിഴച്ചു; തെളിവെടുപ്പിനെത്തിയ ലോഡ്ജ് നാട്ടുകാര്‍ വളഞ്ഞതിനാല്‍ പോലീസ് തിരിച്ചുപോയി

ബുധനാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ഇന്നു പുലര്‍ച്ചെ അമീറുളിനെ പെരുമ്പാവൂരിലെ കുറുപ്പുംപടി കനാല്‍കരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിമാരായ സോജന്‍, കെ. സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

അമീറുള്‍ ഇസ്ലാമിനേയും കൊണ്ട് പുലര്‍ച്ചേ ആരുമറിയാതെ തെളിവെടുപ്പിനെത്തിയ പോലീസിന് പിഴച്ചു; തെളിവെടുപ്പിനെത്തിയ ലോഡ്ജ് നാട്ടുകാര്‍ വളഞ്ഞതിനാല്‍ പോലീസ് തിരിച്ചുപോയി

ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനേയും കൊണ്ട് പുലര്‍ച്ചേ ആരുമറിയാതെ തെളിവെടുപ്പിനെത്തിയ പോലീസിന് പിഴച്ചു. വിവിരമറിഞ്ഞ് നാട്ടുകാര്‍ തെളിവെടുപ്പിനെത്തിയ ലോഡ്ജ് വളഞ്ഞതിനാല്‍ തെളിവെടുപ്പ് നടത്താതെ പോലീസ് പ്രതിയുമായി മടങ്ങി.

ജിഷയുടെ വീട്ടിലും അമീറുള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലുമാണ് വന്‍ പൊലീസ് സുരക്ഷയില്‍ തെളിവെടുപ്പ് നടത്താനെത്തിയത്. എന്നാല്‍ അമീറുള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ തെളിവെടുപ്പിനായി എത്തിച്ചെങ്കിലും ജനക്കൂട്ടം തടിച്ചു കൂടുകയായിരുന്നു. പ്രതിയെയും കൊണ്ട് അവിടുന്ന് പോയ പോലീസ് പെരുമ്പാവൂരിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫിസിലെത്തിച്ച് പ്രതിയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ആലുവയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.


ബുധനാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ഇന്നു പുലര്‍ച്ചെ അമീറുളിനെ പെരുമ്പാവൂരിലെ കുറുപ്പുംപടി കനാല്‍കരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിമാരായ സോജന്‍, കെ. സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കറുത്ത മുഖംമൂടി ധരിപ്പിച്ചാണ് ആറരയോടെ കുറുപ്പുംപടി കനാല്‍കരയിലെത്തിച്ച പൊലീസ് വീടിനുള്ളിലും വളപ്പിലും കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട വഴിയിലും ചെരുപ്പ് കണ്ടെടുത്ത സ്ഥലത്തും തെളിവെടുപ്പ് നടത്തുകയായിരുന്നു.

Read More >>