ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ പാര്‍പ്പിച്ചിരിക്കുന്നത് കറുത്ത കര്‍ട്ടന്‍ കൊണ്ട് മറച്ച ജയില്‍ സെല്ലിന് ഉള്ളില്‍

കാക്കനാട് ജയിലിലെ സി ബ്ലോക്കില്‍ അഞ്ച് സിംഗിള്‍ സെല്ലുകളിലെ രണ്ടാമത്തേതിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലിലെ മറ്റു തടവുകാര്‍ പ്രതിയെ കണാതിരിക്കാന്‍ വേണ്ടിയാണ് സെല്ലിന് മുന്നില്‍ കര്‍ട്ടന്‍ കൊണ്ട് മറച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. ആരെങ്കിലും പ്രതിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കാതിരിക്കാനുള്ള എല്ലാ മുന്‍ കരുതല്‍ നടപടികളും ജയില്‍ അധികൃതര്‍ സ്വീകരിച്ചിട്ടുമുണ്ട്.

ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ പാര്‍പ്പിച്ചിരിക്കുന്നത് കറുത്ത കര്‍ട്ടന്‍ കൊണ്ട് മറച്ച ജയില്‍ സെല്ലിന് ഉള്ളില്‍

ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം കഴിയുന്നത് കറുത്ത കര്‍ട്ടന്‍ കൊണ്ട് മറച്ച ജയില്‍ സെല്ലിന് ഉള്ളില്‍. ജില്ലാ ജയിലിലെ പ്രത്യേക സെല്ലില്‍ വിഐപി. പരിഗണനയിലാണ് അമീറിന്റെ ജയില്‍വാസം. പ്രതിക്ക് ജയിലിലെ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് ഭക്ഷണം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ചയാണ് വെളിച്ചം കയറാത്ത കര്‍ട്ടന് പിന്നിലേക്ക് പ്രതിയെ മാറ്റിയത്.

ജയിലിലെ സി ബ്ലോക്കില്‍ അഞ്ച് സിംഗിള്‍ സെല്ലുകളിലെ രണ്ടാമത്തേതിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലിലെ മറ്റു തടവുകാര്‍ പ്രതിയെ കണാതിരിക്കാന്‍ വേണ്ടിയാണ് സെല്ലിന് മുന്നില്‍ കര്‍ട്ടന്‍ കൊണ്ട് മറച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. ആരെങ്കിലും പ്രതിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കാതിരിക്കാനുള്ള എല്ലാ മുന്‍ കരുതല്‍ നടപടികളും ജയില്‍ അധികൃതര്‍ സ്വീകരിച്ചിട്ടുമുണ്ട്.


വെള്ളിയാഴ്ച വൈകുന്നേരം 5.30നാണ് പ്രതിയെ കാക്കനാട് ജയിലില്‍ പ്രവേശിപ്പിച്ചത്. ജയിലിലെ ഭക്ഷണസമയം കഴിഞ്ഞ് കൊണ്ടുവന്നതിനാല്‍ പ്രതിക്ക് വെള്ളിയാഴ്ച രാത്രിയില്‍ ഭക്ഷണം ലഭിച്ചിരുന്നില്ല. വൈകീട്ട് അഞ്ച് വരെയാണ് ജയിലിലെ ഭക്ഷണസമയം. ശനിയാഴ്ച രാവിലെ തന്നെ പ്രതിക്ക് ജയിലധികൃതര്‍ സെല്ലില്‍ ഭക്ഷണം നല്‍കി. രാവിലെ ഉപ്പുമാവും പഴവുമായിരുന്നു പ്രതിക്ക് ഭക്ഷണമായി നല്‍കിയത്. ഉച്ചയ്ക്ക് ചോറും മട്ടണ്‍ കറിയും നല്‍കി. ശനിയാഴ്ച രാവിലെ ജയില്‍ ഡോക്ടറുടെ പരിശോധനയില്‍ പ്രതി പൂര്‍ണ ആരോഗ്യവാനാണെന്ന് വിലയിരുത്തി.

ബാത്ത് റൂം സൗകര്യമുള്ള സെല്ലിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്. സെല്ലില്‍ 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിന് പുറമെ രണ്ട് വാര്‍ഡന്‍മാരെയും ഇയാളുടെ മുറിക്ക് മുന്നില്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയില്‍ തിരിച്ചറിയല്‍ പരേഡിന് യോഗ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്താന്‍ പോലീസ് ഉന്നത സംഘം ശനിയാഴ്ച വൈകീട്ട് പ്രതിയെ സന്ദര്‍ശിച്ചിരുന്നു.

Read More >>