ജിഷയുടെ കൊലയാളി അമീറുല്‍ ഇസ്ലാം ബംഗ്ലാദേശിയാണെന്ന് സൂചന; പ്രതിയെ കുടുക്കിയത് അശ്ലീല വീഡിയോകളുള്ള മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാനുള്ള മടി

പ്രായപൂര്‍ത്തിയാവും മുന്‍പേ വിവാഹിതനായ ഇയാള്‍ ഇരുപതാം വയസ്സില്‍ 38 വയസ്സുള്ള ഒരു സ്ത്രീയെക്കൂടി വിവാഹം കഴിച്ചുവെന്നും ബംഗാളിയായ ഭാര്യയെ പെരുമ്പാവൂരില്‍ കൊണ്ടു വന്നിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവരെ നാട്ടിലേക്കു പറഞ്ഞയച്ചശേഷമാണ് രണ്ടാമത്തെ വിവാഹം കഴിച്ചത്.

ജിഷയുടെ കൊലയാളി അമീറുല്‍ ഇസ്ലാം ബംഗ്ലാദേശിയാണെന്ന് സൂചന; പ്രതിയെ കുടുക്കിയത് അശ്ലീല വീഡിയോകളുള്ള മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാനുള്ള മടി

പെരുമ്പാവൂരിലെ ജിഷയുടെ കൊലയാളി അമീറുല്‍ ഇസ്ലാം ബംഗ്ലാദേശിയാണെന്ന് പ്രാഥമിക വിവരം. അസമിലെ തോട്ടം മേഖലയിലേക്കു കുടിയേറിയ ബംഗ്ലദേശി അഭയാര്‍ഥി കുടുംബക്കാരനാണ് പ്രതിയെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. കാഞ്ചീപുരത്തെ വാഹനനിര്‍മാണ ശാലയില്‍നിന്ന് കേരള പോലീസ് വളരെ തന്ത്രപരമായാണ് പ്രതിയെ പിടികൂടിയത്.

കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞ് ഇറങ്ങിവന്ന അമീറുല്‍ ഇസ്ലാമിന്റെ പിന്നാലെ ചെന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ 'അമീര്‍' എന്നു വിളിച്ചതോടെ അപകടം മണത്ത പ്രതി കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം മുന്‍കൂട്ടിക്കണ്ട പോലീസ് പലയിടങ്ങളിലായി നിലയുറപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ചാണ് പ്രതിയെ കീഴടക്കിയത്.


മൊബൈല്‍ ഫോണില്‍ ഒട്ടേറെ അശ്ലീല വിഡിയോകള്‍ ഉണ്ടായിരുന്നതിനാലാണു പല സിംകാര്‍ഡുകള്‍ മാറി ഉപയോഗിച്ചിട്ടും ഫോണ്‍ ഉപേക്ഷിക്കാന്‍ തയാറാവാതിരുന്നത് അമീറുല്‍ പറഞ്ഞു. പോലീസിനു പിടിവള്ളിയായതും ഇതുതന്നെയായിരുന്നു. പ്രായപൂര്‍ത്തിയാവും മുന്‍പേ വിവാഹിതനായ ഇയാള്‍ ഇരുപതാം വയസ്സില്‍ 38 വയസ്സുള്ള ഒരു സ്ത്രീയെക്കൂടി വിവാഹം കഴിച്ചുവെന്നും ബംഗാളിയായ ഭാര്യയെ പെരുമ്പാവൂരില്‍ കൊണ്ടു വന്നിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവരെ നാട്ടിലേക്കു പറഞ്ഞയച്ചശേഷമാണ് രണ്ടാമത്തെ വിവാഹം കഴിച്ചത്.

അമീറുല്‍ ഇസ്ലാമിന് ഒരുവര്‍ഷമായി ജിഷയെ പരിചയമുണ്ടെന്നും ലൈംഗിക താല്‍പര്യത്തോടെ പല തവണ ഇവരുടെ വീടിനു സമീപം പതുങ്ങി നിന്നിട്ടുണ്ടെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൊലപാതകം നടന്ന ഏപ്രില്‍ 28നു തലേന്നു രാത്രിയിലും ഇയാള്‍ ആ പരിസരത്തുണ്ടായിരുന്നു. മദ്യപിച്ചശേഷം അശ്ലീലചിത്രം കണ്ടതോടെയാണു ജിഷയുടെ വീട്ടിലേക്കു വീണ്ടും പോവാന്‍ തോന്നിയതെന്നും പ്രതി പോലീസനോട് പറഞ്ഞു.

കൊലപാതക ശേഷം അസാമിലേക്ക് പോയ പ്രതി ദിവസങ്ങള്‍ക്കു ശേഷം കുറുപ്പംപടിയിലെ വിശേഷങ്ങള്‍ അറിയാന്‍ വീണ്ടും വിളിച്ചതോടെ പോലീസ് തയ്യാറാകുകയായിരുന്നു. ഡിഎന്‍എ പരിശോധനാഫലം കൈവശമുള്ളതിനാല്‍ പ്രതി പിടിയിലായിട്ടും പൊലീസ് ഇക്കാര്യം പുറത്തുവിട്ടില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ ഡിഎന്‍എ പരിശോധിക്കാനുള്ള പുതിയ സംവിധാനങ്ങള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ ഒരുക്കിയിരുന്നതിനാല്‍ അമീറുല്‍ ഇസ്ലാമിന്റെ ഡിഎന്‍എ ഒരുദിവസംകൊണ്ടു പരിശോധിച്ച് ഉറപ്പുവരുത്താന്‍ പൊലീസിനു കഴിയുകയായിരുന്നു.

കഴിഞ്ഞ പത്തിനാണ് 8000 രൂപ ശമ്പളത്തില്‍ കാഞ്ചീപുരം ശിങ്കിടിപാക്കത്തെ വാഹനനിര്‍മാണ ശാലയില്‍ അമീറുല്‍ ജോലിയില്‍ പ്രവേശിച്ചത്. ജിഷയുടെ കൊലയാളിയെ പൊലീസ് പിടിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാള്‍. പഴവര്‍ഗങ്ങള്‍ കഴിക്കുന്നതില്‍ തല്‍പ്പരനായ ഇയാളെക്കാത്ത് ശിങ്കിടിപാക്കത്തെ പഴക്കടകളില്‍ പൊലീസ് വേഷംമാറി നിന്നിരുന്നു. ആദ്യ രണ്ടു ദിവസം ഒരു സൂചനയൊന്നും ലഭിച്ചില്ലെങ്കിലും മൂന്നാം ദിനം കമ്പനിയില്‍ രാത്രി എട്ടുമണി ഷിഫ്റ്റ് കഴിഞ്ഞു പുറത്തുവന്ന 100 തൊഴിലാളികളുടെ കൂട്ടത്തില്‍ അമീറുല്‍ ഇസ്ലാമുണ്ടായിരുന്നു.

Read More >>