ജിഷ കൊലക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ചിത്രങ്ങള്‍ പുറത്തായി; ചിത്രത്തിന് പോലീസിന്റെ രേഖാചിത്രവുമായി സാമ്യമില്ല

അമീറിനെ തിരക്കി അസാമില്‍ എത്തിയ അന്വേഷണ സംഘം കൈവശമുണ്ടായിരുന്ന ചില ഫോട്ടോകള്‍ അമീറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ചിരുന്നതിനു പിന്നാലെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍നിന്നു പോയ അമീറിന്റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ അയച്ചു നല്‍കിയത്.

ജിഷ കൊലക്കേസ് പ്രതി അമീര്‍ ഉള്‍  ഇസ്ലാമിന്റെ ചിത്രങ്ങള്‍ പുറത്തായി; ചിത്രത്തിന് പോലീസിന്റെ രേഖാചിത്രവുമായി സാമ്യമില്ല

ജിഷ കൊലക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ചിത്രങ്ങള്‍ പുറത്തായി. അമീര്‍ പിടിയിലായതിന് പിന്നാലെ അയാളുടെ ജന്മനാട്ടിലുള്ള ചില സുഹൃത്തുക്കളാണു ചിത്രങ്ങള്‍ പുറത്തുവിട്ടത്. അമീറിനെ തിരക്കി കേരള പോലീസ് അസമില്‍ നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് അമീറിന്റേതെന്ന് കരുതുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. മംഗളമാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.

amiyur

അമീറിനെ തിരക്കി അസാമില്‍ എത്തിയ അന്വേഷണ സംഘം കൈവശമുണ്ടായിരുന്ന ചില ഫോട്ടോകള്‍ അമീറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ചിരുന്നതിനു പിന്നാലെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍നിന്നു പോയ അമീറിന്റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ അയച്ചു നല്‍കിയത്. ചിത്രങ്ങള്‍ അമീറിന്റേതെന്ന് ഉറപ്പിച്ചതായി അന്വേഷണസംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കി. എന്നാല്‍ അമീറിന്റേതായി പുറത്ുവന്ന ചിത്രത്തിന് പോലീസ് വരച്ച രേഖാചിത്രവുമായി യാതൊരു സാമ്യവുമില്ലെന്നുള്ളതാണ് സത്യം.


എന്നാല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് തയാറാക്കിയ പത്തിലധികം രേഖാചിത്രങ്ങളില്‍ രണ്ടെണ്ണം മാത്രമാണു പുറത്തുവിട്ടതെന്നും സാമ്യമില്ലാത്ത രേഖാചിത്രങ്ങള്‍ പുറത്തുവിട്ടത് പ്രതിയെ കബളിപ്പിച്ച് കസ്റ്റഡിയില്‍ എടുക്കാനായിരുന്നു പോലീസിന്റെ ശ്രമമെന്നുമാണ് അധികൃതര്‍ നല്‍കുന്ന സൂചന. അങ്ങനെയാണെങ്കില്‍ പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള നിരവധി ആളുകളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നത് എന്തിനായിരുന്നുവെന്ന ചോദ്യം ഉയരുന്നുണ്ട്.

അതിനിടെ അമീറിന്റെ ഡിഎന്‍എ പരിശോധന മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടത്താനായി കുറുപ്പംപടി സബ് കോടതിയില്‍ പ്രത്യേക അന്വേഷണസംഘം ഇന്നലെ അപേക്ഷ നല്‍കി. ജിഷയുടെ ചുരിദാറില്‍നിന്നു ലഭിച്ച ഉമിനീര്‍, വാതില്‍ കൊളുത്തില്‍നിന്നു ലഭിച്ച രക്തം, നഖത്തില്‍നിന്നു ലഭിച്ച കോശങ്ങള്‍ എന്നിവയുടെ ഡിഎന്‍എ അമീറിന്റേതാണെന്ന് ആദ്യം നടന്ന അനൗദ്യോഗിക
പരിശോധനയില്‍ തെളിഞ്ഞിരുന്നുവെങ്കിലും ഇതുസംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കേസില്‍ വനിത പ്രോസിക്യൂട്ടറെ നിയമിക്കാനും സര്‍ക്കാര്‍ നീക്കമുണ്ട്.