ദൈവത്തിന്റെ ഗോളില്‍ നിന്നു ചെകുത്താന്റെ ഗോളിലേക്കും കയ്യിലേക്കുമുള്ള ദൂരം

1985 നു ശേഷം പെറു ബ്രസീലിനോടും വിജയം നേടിയിട്ടില്ല എന്നു കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ ബ്രസീലിന്റെ പരാജയത്തിനു ഒരു പാടു കാരണങ്ങള്‍ നിരത്തേണ്ടിവരും. പരിശീലകന്റെ പോരായ്മയാണ് അതിലൊന്നാണെന്ന് കൂടെ വ്യക്തമാവുമ്പോള്‍ ആരാധകരുടെ അരിശത്തിനു ശക്തി കൂടും.

ദൈവത്തിന്റെ ഗോളില്‍ നിന്നു ചെകുത്താന്റെ ഗോളിലേക്കും കയ്യിലേക്കുമുള്ള ദൂരം

ഈ ജൂണ്‍ മാസത്തിലെന്തേ ഇങ്ങനെ എന്ന് ചോദിക്കാന്‍  തോന്നും. ദൈവത്തിന്റെ ഗോളും ചെകുത്താന്റെ ഗോളും പിറന്ന മാസമായതു കൊണ്ടു മാത്രമാല്ല അത്. ദൈവത്തിന്റെ ഗോള്‍ പിറന്നത് ജൂണ്‍ 22 നാണെങ്കില്‍ ചെകുത്താന്റെ ഗോള്‍ പിറന്നത് ജൂണ്‍ 13 ന്. എന്നും വിവാദങ്ങളുടെ തോഴനായ  അത്ര സുഖ കരമല്ലാത്ത അക്കമാണ് 13 എന്നു കൂടെ കൂട്ടി വായിക്കുകയാണ്  കേരളത്തിലെ ബ്രസീല്‍ ആരാധകര്‍. അതു ദൈവത്തിന്റെ ഗോള്‍ പിറന്നു 30 വര്‍ഷം തികയാന്‍ വെറും ഒന്‍പതു ദിവസം ബാക്കി നില്‍ക്കെ എന്നു കൂടെ അറിയുമ്പോള്‍ കണക്കുകള്‍ കളിക്കുകയാണോ എന്നു ആശ്വസിക്കുന്നവരും കുറവല്ല.


ജോതിഷികളെ വെച്ചു കണക്കു നോക്കിപരിഹാരം നിര്‍ണ്ണയിക്കാന്‍ ബ്രസീലുകാര്‍ക്കു അതില്‍ വിശ്വാസമുണ്ടോ ? ഒരു തോല്‍വിയുടെ കാരണങ്ങള്‍ അങ്ങനെ ഒരു പാടു മെനയാനാവും. എന്നാല്‍ രസകരമായ കാര്യം ഫുട്ബോള്‍ ലോകത്തു കൈ കൊണ്ടു ഗോളടിക്കാന്‍ രണ്ടു അവസരങ്ങളാണ് ഉണ്ടയിരുന്നത്.ഒന്ന് ദൈവത്തിനെ പ്രതിനിധീകരിച്ച് ആ അവസരം ഞങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ചെകുത്താന്റെ അവസരം ബ്രസീലിനെതിരെ പെറു ഉപയോഗപ്പെടുത്തിയെന്നും കളിയാക്കുകയാണ് അര്‍ജന്റീനയുടെ ആരാധകര്‍.

റൗള്‍ മരിയോ റുഡ്യാസ് മസിറ്റിച്ച്. ബ്രസീലിന്റെ കോപ്പ സ്പനങ്ങള്‍  സ്വന്തം കൈ കൊണ്ടു തകര്‍ത്ത പെറുവിന്റെ സ്വപ്‌നവാഹിനിയുടെ പേരാണിത്.ഒരൊറ്റ നിമിഷം കൊണ്ട് ബ്രസീലിന്റെ പ്രതിനായകനായും പെറുവിന്റെ നായകനായും മരിയോ മാറുമ്പോള്‍ ഒരു പാടു ചോദ്യങ്ങള്‍ക്കു കൂടെ ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നുണ്ട്.

സാങ്കേതിക വിദ്യ ഇത്രയേറെ വളര്‍ന്നിട്ടും ഗോള്‍ ലൈന്‍ ടെക്നോളജി മാത്രമാണ് ഫുട്ബോളില്‍ ഉപയോഗിക്കുന്നത്. ഗോളിന്റെ നിയമ സാധുത പരിശോധിക്കല്‍, റഫറിയുടെ സംശയ നിവാരണം ഇവയ്ക്കൊന്നും സാങ്കേതികത ഉപയോഗിക്കാതെ മനുഷ്യ പരിമിതികളിലുടെ ഫുട്ബോള്‍ ഇനിയും ഒരു പാടു കാലം മൈതാനങ്ങളില്‍ ഉരുളും എന്നു പറയുന്നത് ക്രൂരതയല്ലേ ? ഒരേ സമയം ഫുട്ബോളിനോടും കളിക്കാരോടും ആരാധകരോടും ചെയ്യുന്ന അറം പറ്റിയ ക്രൂരത. അര്‍ഹിച്ചതു പലതും പലര്‍ക്കും അന്യമാവാനും അനര്‍ഹമായത് പല ടീമുകളും മുതലെടുക്കുന്നതുമൊക്കെ ഫുട്ബോള്‍ മത്സരങ്ങളില്‍ സര്‍വ സാധാരണമാണ്.അത്തരത്തിലൊന്നായി പെറുവിന്റെ വിജയത്തെ ന്യായീകരിച്ചാലും ബ്രസീലിന്റെ പരാജയത്തെ ന്യായീകരിക്കാന്‍ കഴിയില്ല.

1985 നു ശേഷം പെറു ബ്രസീലിനോടും വിജയം നേടിയിട്ടില്ല എന്നു കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ ബ്രസീലിന്റെ പരാജയത്തിനു ഒരു പാടു  കാരണങ്ങള്‍   നിരത്തേണ്ടിവരും. പരിശീലകന്റെ പോരായ്മയാണ് അതിലൊന്നാണെന്ന്   കൂടെ വ്യക്തമാവുമ്പോള്‍ ആരാധകരുടെ അരിശത്തിനു ശക്തി കൂടും.ദുംഗയിലെ പരിശീലകന്‍ ആസൂത്രണ ബോധമില്ലാതെയും സമ്മര്‍ദ്ദത്തിലുമായിരുന്നു ടീമിനെ കഴിഞ്ഞ മത്സരത്തില്‍ അണിനിരത്തിയത്. കാണികളുടെ പ്രിയതാരങ്ങളായ ഫിലിപ്പോ കുട്ടിനോ, ലുകാസ് ലിമ എന്നിവര്‍ക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കി. അതേ സമയം  ദുംഗെയുടെ പ്രിയപ്പെട്ട പൊസിഷനായ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളില്‍  ആരുമുണ്ടായിരുന്നില്ല. വിശ്വസ്തനായ ഒരു പകരക്കാരന്‍ പോലുമില്ലാത്തത്രമേല്‍ നിസ്സഹായത ഡഗൗട്ടില്‍ ഡുംഗെയുടെ മുഖത്തു പ്രകടമായിരുന്നു.

പെറുവിന്റെ റൗള്‍ റുയിഡിയാസ് നേടിയത് കൈ ഗോളാണെന്നു കണ്ണുള്ളവര്‍ പറയും.നിയമപരമായി അത് ഗോളല്ല. കളി നിയന്ത്രിച്ച ഉറുഗ്വേക്കാരന്‍ റഫറി ആന്‍ഡ്രിയാസ് കുന്‍ഹ ഈ ഗോള്‍ അനുവദിച്ചതു മാനുഷികമായ പോരായ്മയായി പറയുകയും ആശ്വസിക്കുകയും ചെയ്യാം. എന്നാല്‍ ബസീലുകാര്‍ അര്‍ഹിച്ച രണ്ട് പെനാല്‍ട്ടി ആവശ്യങ്ങള്‍ നിരാകരിച്ചതിനെയും റഫറി അമാനുഷികനല്ല എന്നു പറഞ്ഞു ന്യായീകരിക്കണോ ?

ഗോള്‍ നേടുന്ന സമയത്തും റുയിഡാസ് ആരാലും മാര്‍ക്കു ചെയ്യപ്പെടാതെ കിടക്കുകയായിരുന്നു എന്നാതണ് വാസ്തവം.ഇതു കൈ കൊണ്ടു പന്ത് വലയിലെത്തിക്കാന്‍ അവസരം നല്‍കി എന്നു പറയുന്നതാവും ഉചിതം.

Read More >>