പതിനാലാം നിയമസഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തു നിന്നുള്ള തീരുമാനപ്രകാരമായിരിക്കും തന്റെ വോട്ടെന്ന് പിസി ജോര്‍ജ്

തന്നെ എംഎല്‍എയാക്കിയത് ജനങ്ങളാണ്. അതുകൊണ്ടുതന്നെ തനിക്ക് പ്രതിബദ്ധത ജനങ്ങളോടാണ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ വോട്ട് തീരുമാനിച്ചിട്ടില്ല.

പതിനാലാം നിയമസഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തു നിന്നുള്ള തീരുമാനപ്രകാരമായിരിക്കും തന്റെ വോട്ടെന്ന് പിസി ജോര്‍ജ്

പതിനാലാം നിയമസഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ തന്റെ വോട്ട് ആര്‍ക്കെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ. ജനപക്ഷത്ത് നിന്നുമാത്രമായിരിക്കും തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ എംഎല്‍എയാക്കിയത് ജനങ്ങളാണ്. അതുകൊണ്ടുതന്നെ തനിക്ക് പ്രതിബദ്ധത ജനങ്ങളോടാണ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ വോട്ട് തീരുമാനിച്ചിട്ടില്ല. എന്തായാലും അത് ജനപക്ഷത്തു നിന്നായിരിക്കും- പിസി പറഞ്ഞു.

ഒരു വലിയ സമൂഹത്തിന്റെ പ്രതിനിധിയാണ് താനെന്നും നീതിക്കും സത്യത്തിനും ധര്‍മ്മത്തിനും വേണ്ടിയുള്ള പേരാട്ടമായിരിക്കും ഇനി തന്റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.