ഉമ്മന്‍ചാണ്ടിയെ പൊക്കി പറഞ്ഞ ഗവര്‍ണര്‍ ഇപ്പോള്‍ പിണറായിയെ പൊക്കുന്നു: പിസി ജോര്‍ജ്

ഉമ്മന്‍ചാണ്ടിയെ പൊക്കി പറഞ്ഞ ഗവര്‍ണര്‍ ഇപ്പോള്‍ പിണറായിയെ പൊക്കുന്നു: പിസി ജോര്‍ജ്

ഉമ്മന്‍ചാണ്ടിയെ പൊക്കി പറഞ്ഞ ഗവര്‍ണര്‍ ഇപ്പോള്‍ പിണറായിയെ പൊക്കുന്നു: പിസി ജോര്‍ജ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ പൊക്കി പറഞ്ഞ ഗവര്‍ണര്‍ ഇപ്പോള്‍ പിണറായിയെ പൊക്കുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എ.

കുറച്ചു മുമ്പുവരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പൊക്കി പറഞ്ഞ ഗവര്‍ണര്‍ ഇപ്പോള്‍ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ പൊക്കുകയാണെന്ന് എന്ന് പറഞ്ഞ പൂഞ്ഞാര്‍ എംഎല്‍എ നയപ്രഖ്യാപനം വെറും അസംബന്ധമാണ് എന്നും ആരോപ്പിച്ചു.

ഗവര്‍ണറെകൊണ്ട് സര്‍ക്കാരിന്റെ നയ പ്രഖ്യാപന പ്രസംഗം നടത്തിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നേരത്തെ, സംസ്ഥാനത്ത് ധനപ്രതിസന്ധി ഗുരുതരമാണെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു. ജനാഭിപ്രായം തേടിക്കൊണ്ട് പുതിയ മദ്യനയം തയാറാക്കും. മദ്യ ഉപഭോഗത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലവത്തായില്ല. ലഹരിമരുന്ന് ഉപയോഗത്തിലെ വർധന അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഗവർണറുടെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

പുതിയ ബാറുകള്‍ തുടങ്ങുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് നയം മാറ്റമെന്ന് പ്രതിപക്ഷം ആരോപിച്ചു.