"എന്ത് കൊണ്ട് നോട്ടയില്ല"? വീണ്ടും തന്‍റെ വോട്ട് അസാധുവാക്കി പിസി ജോര്‍ജ്

ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് തന്‍റെ വോട്ട് അസാധുവാക്കി.

"എന്ത് കൊണ്ട് നോട്ടയില്ല"? വീണ്ടും തന്‍റെ വോട്ട് അസാധുവാക്കി പിസി ജോര്‍ജ്

തിരുവനന്തപുരം: ഇന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അസാധുവായ ഒരു വോട്ട് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെത്. സ്പീക്കറുടെ ഓഫീസാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

"എന്ത് കൊണ്ട് നോട്ടയില്ല" എന്ന് എഴുതി ഒപ്പിട്ടാണ് ജോര്‍ജ് ബാലറ്റ് പേപ്പര്‍ പെട്ടിയില്‍ ഇട്ടത്. കഴിഞ്ഞ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ അതെ പോലെ മടക്കി പെട്ടിയില്‍ ഇട്ടു ജോര്‍ജ് തന്‍റെ വോട്ട് അസാധുവാക്കിയിരുന്നു.

ഇന്നലെ പിസി ജോര്‍ജ് താന്‍ വോട്ട്ചെയ്യുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കണ്ടു ആര്‍ക്ക് വോട്ട് ചെയ്തുവെന്ന് വെളിപ്പെടുത്തുമെന്നും പറഞ്ഞിരുന്നു.


നേരത്തെ, എല്‍ഡിഎഫിലെ വി ശശി ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. 90 വോട്ടാണ് ശശിക്ക് ലഭിച്ചത്. യുഡിഎഫിന്റെ ഐസി ബാലകൃഷ്ണന് 45 വോട്ടും ലഭിച്ചു. ചിറയന്‍കീഴില്‍ നിന്നും വി. ശശി രണ്ടാം തവണയാണ് നിയമ സഭയിലെത്തുന്ന വി ശശി എല്‍ഡിഎഫിലെ സിപിഐ പ്രതിനിധിയാണ്.

പാലക്കാട് കുടുംബ പരിപാടിയിലായതിനാല്‍ ഒ രാജഗോപാല്‍ വോട്ട് ചെയ്യാനെത്തിയില്ല. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വോട്ട് രേഖപ്പെടുത്തിയില്ല. അനൂപ് ജേക്കബും വി. ശിവന്‍കുട്ടിയും ഇന്ന് സഭയില്‍ ഹാജരാകാത്തതിനാല്‍ വോട്ട് രേഖപ്പെടുത്തിയില്ല.

Read More >>