"മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ക്ക് 'കണ്ണൂര്‍ ശൈലി'': പിസി ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കത്തില്‍ കാണിച്ച ആര്‍ജ്ജവം ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്

"മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കത്തില്‍ കാണിച്ച ആര്‍ജ്ജവം ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്.

മന്ത്രിസഭയുടെ ആദ്യ നാളുകളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നിലപാടുകള്‍ക്ക് 'കണ്ണൂര്‍ ശൈലിയാണ്' ഉള്ളത് എന്ന് കുറ്റപ്പെടുത്തുന്നു. തലശ്ശേരിയിലെ ദളിത്‌ പെണ്‍കുട്ടിയുടെ അറസ്റ്റില്‍ അടക്കം അദ്ദേഹം സ്വീകരിച്ച നയങ്ങള്‍ ചൂണ്ടി കാട്ടിയാണ് പിസി ജോര്‍ജ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.