സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച; ആളെ അറിയാമെന്ന് പിസി ജോര്‍ജ്

ഇന്ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ട് ചോര്‍ന്നതിനെ കുറിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്

സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച; ആളെ അറിയാമെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: ഇന്ന് നടന്ന നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ട് ചോര്‍ന്നതിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയാമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്.

വോട്ട് ചോര്‍ത്തിയ വ്യക്തിയുടെ പേര് താന്‍ ഇപ്പോള്‍ പറയുന്നില്ലയെന്നും എന്നാല്‍ ഈ വോട്ട് ചോര്‍ത്തിയ വ്യക്തി 'എ' ഗ്രൂപ്പുകാരനാണ് എന്നും ജോര്‍ജ് ആരോപിക്കുന്നു. വോട്ട് ചോര്‍ച്ച കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഭാഗമെന്നും പിസി പറഞ്ഞു.

ഇന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി മത്സരിച്ചത് എ ഗ്രൂപുകാരനായ ശശീന്ദ്രനാണ് എന്നും അതുകൊണ്ട് തന്നെ പിസി ജോര്‍ജിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നും കോണ്‍ഗ്രസ് വ്യക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചടിച്ചു.

Read More >>