'പൊടിമീശ മുളയ്ക്കണ കാലം ഇടനെഞ്ചില് ബാൻഡടി മേളം'; പാ..വയിലെ പുതിയ ഗാനം പുറത്തിറങ്ങി

സന്തോഷ് വർമയുടെ വരികള്‍ക്ക് നവാഗതനായ ആനന്ദ് മധുസൂദനനാണ് സംഗീതം നല്‍കിയിരിക്കുന്നത്. പി ജയച്ചന്ദ്രനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

"പൊടിമീശ മുളയ്ക്കണ കാലം ഇടനെഞ്ചില് ബാൻഡടി മേളം". അനൂപ്‌ മേനോനും മുരളി ഗോപിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന പാ..വ എന്ന ചിത്രത്തിലെ മറ്റൊരു മനോഹരമായ ഗാനം കൂടി പുറത്തിറങ്ങി.

സന്തോഷ് വർമയുടെ വരികള്‍ക്ക് നവാഗതനായ ആനന്ദ് മധുസൂദനനാണ് സംഗീതം നല്‍കിയിരിക്കുന്നത്. പി ജയച്ചന്ദ്രനാണ് ഗാനം ആലപിച്ചിരിക്കുന്നത്.അജീഷ് തോമസ് രചന നിർവഹിച്ചു സൂരജ് ടോം  സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സഫാ എൻറർടെയ്ൻമെന്റിന്റെ ബാനറിൽ സിയാദ് മുഹമ്മദാണ്  നിർമിച്ചത്.   വാര്‍ധക്യത്തിലേക്ക് കടന്ന  പാപ്പന്റെയും വർക്കിയുടെയും സുഹൃത്ത് ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം റംസാന്‍ റിലീസായി തീയറ്റരുകളില്‍ എത്തും.