പത്തനാപുരം ഗാന്ധിഭവന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ പോലീസ് പിടികൂടി

അഗതിമന്ദിരത്തില്‍ കെട്ടിടനിര്‍മ്മാണത്തിന്റെ കരാര്‍ ജോലിയ്ക്കായി വന്നതായിരുന്നു ഇവര്‍.കേന്ദ്രത്തിന് സമീപത്തെ ഗുഹയ്ക്കുള്ളില്‍ വച്ച് വിനോദ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പത്തനാപുരം ഗാന്ധിഭവന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ പോലീസ് പിടികൂടി

പത്തനാപുരം : ഗാന്ധിഭവന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ പോലീസ് പിടികൂടി.കോക്കാട് പള്ളിമല അരിയോട്ടു വടക്കേക്കര വീട്ടില്‍ വിനോദ് (19),മാത്ര മഞ്ചാടിമുക്ക് പൊട്ടുകുളത്തില്‍ പുത്തന്‍വീട്ടില്‍ പ്രവീണ്‍ (19) എന്നിവരാണ് പിടിയിലായത്.

ഗാന്ധിഭവനില്‍ കെട്ടിടനിര്‍മ്മാണത്തിന്റെ കരാര്‍ ജോലിയ്ക്കായി വന്നതായിരുന്നു ഇവര്‍.കേന്ദ്രത്തിന് സമീപത്തെ ഗുഹയ്ക്കുള്ളില്‍ വച്ച് വിനോദ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.രണ്ട് ദിവസം മുന്‍പ് നടന്ന കൗണ്‍സിലിംഗില്‍ കൂട്ടുകാരി സംഭവം പറഞ്ഞതോടെയാണ് വിവരം അറിഞ്ഞത്.തുടര്‍ന്ന് പ്രതിക്കെതിരെ അധികൃര്‍ പത്തനാപുരം പോലീസ് പരാതി നല്‍കുകയായിരുന്നു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.