'പാഷന്‍ ഓഫ് ദ ക്രൈസ്റ്റി'ന് രണ്ടാം ഭാഗം വരുന്നു

ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറങ്ങും. ചിത്രത്തിന്റെ രചനാ ജോലികള്‍ പൂര്‍ത്തിയായി വരികയാണ് എന്ന് തിരക്കഥാകൃത്തായ റന്‍ഡാള്‍ വാലസ് പറഞ്ഞു.

യേശുക്രിസ്തുവിന്റെ കുരിശുമരണവും ഉയിര്‍പ്പും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ഹോളിവുഡ് ചിത്രമാണ് മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്ത 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്.

ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറങ്ങും. ചിത്രത്തിന്റെ രചനാ ജോലികള്‍ പൂര്‍ത്തിയായി വരികയാണ് എന്ന് തിരക്കഥാകൃത്തായ റന്‍ഡാള്‍ വാലസ് പറഞ്ഞു. പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് ഒരു തുടക്കമായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പറയാനിരിക്കുന്നുവെന്നും റന്‍ഡാള്‍ പറയുന്നു. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുപിടിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുവിന്റെ ഉയിര്‍ത്തേഴുന്നേല്‍പ്പുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത്.

2004-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന് തിരക്കഥയൊരുക്കിയത് മെല്‍ ഗിബ്‌സണ്‍, ബെനെഡിക്റ്റ് ഫിറ്റ്‌സ്‌ജെറാള്‍ഡ്, വില്ല്യം ഫുല്‍കോ എന്നിവര്‍ ചേര്‍ന്നാണ്. ജിം കവീസെല്‍, മോണിക്ക ബെലൂച്ചി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.