സിപിഐ(എം) നിയന്ത്രണത്തിലുള്ള കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കി

വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് നാലിനാണ് ക്ലാസ് ആരംഭിച്ചത്. ഈ മാസം 20 ന് മുന്‍പായി ഫീസടയ്ക്കാത്തപക്ഷം വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കുമെന്ന് കാണിച്ച് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ നോട്ടീസ് ഇറക്കുകയായിരുന്നു. ഫീസടയ്ക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നല്‍കില്ലെന്നും ഇവരെ വാര്‍ഡ് ഡ്യൂട്ടിക്ക് നിയമിക്കില്ലെന്നും നോട്ടീസ് വഴി അറിയിച്ചിട്ടുണ്ട്.

സിപിഐ(എം) നിയന്ത്രണത്തിലുള്ള കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കി

സിപിഐ(എം) നിയന്ത്രണത്തിലുള്ള കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പുറത്താക്കല്‍ ഭീഷണി നേരിടുന്നതായി പരാതി. ഫീസടക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ രണ്ട് ദിവസമായി തന്നെ ക്ലാസില്‍ നിന്നും പുറത്താക്കിയെന്ന് കാണിച്ച് പിജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷാഫിയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കോഴിക്കോട്ട് എസ്എഫ്ഐയുടെ ഭാഹവാഹിത്വത്തിൽ ഉണ്ടായിരുന്നയാളാണ് മുഹമ്മദ് ഷാഫി.
വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് നാലിനാണ് ക്ലാസ് ആരംഭിച്ചത്. ഈ മാസം 20 ന് മുന്‍പായി ഫീസടയ്ക്കാത്തപക്ഷം വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കുമെന്ന് കാണിച്ച് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ നോട്ടീസ് ഇറക്കുകയായിരുന്നു. ഫീസടയ്ക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നല്‍കില്ലെന്നും ഇവരെ വാര്‍ഡ് ഡ്യൂട്ടിക്ക് നിയമിക്കില്ലെന്നും നോട്ടീസ് വഴി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസമായി തന്നെ പുറത്താക്കിയിരിക്കുകയാണെന്നും മുഹമ്മദ് ഷാഫി പറയുന്നു. പഠിപ്പിക്കാന്‍ ആവശ്യമുള്ളവരെ നിയമിക്കാത്തവര്‍ക്ക് ട്യൂഷന്‍ ഫീ നേരത്തിനു മുമ്പേ കിട്ടണമെന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഷാഫി ചോദിക്കുന്നു. ആദ്യ നോട്ടീസില്‍ തന്നെ പുറത്താക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അധികൃതരെന്നും ഷാഫി സൂചിപ്പിക്കുന്നു.

പദവിയുടെ മഹത്വം അറിയാത്തവര്‍ എന്തിനു താഴെയും ഒപ്പിടാന്‍ തയ്യാറായി ഇരിക്കുന്നുവെന്നും കോഴിക്കോട്ടെ തെരുവുകളില്‍ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടി ഞാന്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ ഇവര്‍ക്കും കൂടിയായതില്‍ ലജ്ജിക്കുന്നുവെന്നും ഷാഫി പറയുന്നു.

Read More >>