പുറ്റിങ്ങൽ ദുരന്തം: കലക്ടറെ പഴിച്ച് അന്വേഷണ സംഘം

പുറ്റിങ്ങൽ ദുരന്തം: വെടിക്കെട്ട് നിരോധിക്കുന്നതിൽ കലക്ടർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണസംഘം

പുറ്റിങ്ങൽ ദുരന്തം: കലക്ടറെ പഴിച്ച് അന്വേഷണ സംഘം

കൊല്ലം:  പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കുന്നതിൽ കൊല്ലം ജില്ലാ കലക്ടർക്ക് വീഴ്ച പറ്റിയെന്ന് കേന്ദ്ര അന്വേഷണ സംഘം

വെടിക്കെട്ടിന് ആദ്യം അപേക്ഷ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ തന്നെ അത് നിരസിക്കേണ്ടതായിരുന്നുവെന്നും ആ അപേക്ഷയിൽ പൊലീസിന്റെയും ഫയർഫോഴ്സിന്റെയും ഉപദേശം തേടിയതും തെറ്റാണ് എന്നും അന്വേഷണ സംഘം പറയുന്നു. വെടിക്കെട്ട് നിരോധനവിവരം മാധ്യമങ്ങളെ അറിയിക്കാത്തതും വീഴ്ചയാണ്.

സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്നാണ് കലക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. മാത്രമല്ല വീഴ്ച വരുത്തിയത് പൊലീസാണെന്നും നിരോധനത്തിന് താൻ ഉത്തരവിട്ടിരുന്നുവെന്നും കലക്ടർ പറഞ്ഞു.


വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് കൊല്ലം കലക്ടർക്കെതിരെ ക്ഷേത്രം ഭാരവാഹികൾ നേരത്തെതന്നെ മൊഴി നൽകിയിരുന്നു.

വെടിക്കെട്ട് നടത്തുന്നതിന് അനുകൂലമായി പൊലീസ് റിപ്പോർട്ട് നൽകിയത് കലക്ടറുടെ നിർദേശപ്രകാരമാണ് എന്നാണ് ക്ഷേത്രം ഭാരവാഹികൾ  മൊഴി നൽകിയിരിക്കുന്നത്.

Read More >>