പാനസോണിക്കിന്‍റെ എലുഗ ആര്‍ക്ക് വിപണിയില്‍

കര്‍വ്ഡ് ഡിസ്‌പ്ലെയുമായെത്തുന്ന പാനാസോണിക്കിന്റെ ആദ്യ 4 ജി - എല്‍.ടി.ഇ സീരീസ് ഡിവൈസായ ഇത് ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്‍ ബില്‍റ്റ് സെന്‍സര്‍ അടക്കമുള്ള സാങ്കേതിക വിദ്യകളുമായാണ് എത്തുന്നത്

പാനസോണിക്കിന്‍റെ എലുഗ ആര്‍ക്ക് വിപണിയില്‍

പാനസോണിക് ഇന്ത്യ തങ്ങളുടെ പുതിയ ഫോണായ എലുഗ ആര്‍ക് വിപണിയില്‍ എത്തിച്ചു. 2.5 കര്‍വ്ഡ് ഡിസ്‌പ്ലെയുള്ള ഈ 4 ജി മൊബൈല്‍ ഫോണില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ അടക്കമുള്ള അധിക സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

കര്‍വ്ഡ് ഡിസ്‌പ്ലെയുമായെത്തുന്ന പാനാസോണിക്കിന്റെ ആദ്യ 4 ജി - എല്‍.ടി.ഇ സീരീസ് ഡിവൈസായ ഇത് ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്‍ ബില്‍റ്റ് സെന്‍സര്‍ അടക്കമുള്ള സാങ്കേതിക വിദ്യകളുമായാണ് എത്തുന്നത്. അഞ്ചു വ്യത്യസ്ത ഫിംഗര്‍ പ്രിന്റുകള്‍ കോണ്‍ഫിഗര്‍ ചെയ്യാനും ഇതില്‍ സാധ്യമാകും.വണ്‍ സ്റ്റെപ്പ് സ്‌ക്രീന്‍ ലോക്കിംഗ്, കോളുകള്‍ സ്വീകരിക്കല്‍. ലോഞ്ചിംഗ് ആപ്ലിക്കേഷനുകള്‍, സെല്‍ഫികള്‍ എടുക്കല്‍ തുടങ്ങി വ്യത്യസ്ത ആപ്പുകള്‍ ലോക്കു ചെയ്യല്‍ തുടങ്ങിയ ഉയര്‍ന്ന വ്യക്തിഗത സുരക്ഷാ സംവിധാനങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ  ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ്, എല്‍. ഇ.ഡി. ഫ്‌ളാഷ് ലൈറ്റോടു കൂടിയ 8 എം.പി. റിയര്‍ ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ ഉയര്‍ത്താനുമാകും. ഈ ഇരട്ട സിം സ്മാര്‍ട്ട് ഫോണിന് 1800 എം.എ.എച്ച് ബാറ്ററിയാണുള്ളത്. 75 ശതമാനം വേഗത്തില്‍ ഇതിന്റെ ബാറ്ററി ചാര്‍ജു ചെയ്യാനാകും.

12,490 രൂപയാണ് പാനസോണിക് എലുഗ ആര്‍ക്കിന്റെ വില.

Read More >>