പഠിപ്പുമുടക്കിനെ തുടര്‍ന്ന് സ്‌കൂള്‍ വിടാന്‍ വിസമ്മതിച്ച അധ്യാകര്‍ക്ക് കെഎസ്‌യു പ്രവര്‍ത്തകരുടെ മര്‍ദ്ദനം; മര്‍ദ്ദനത്തില്‍ അധ്യാപകന്റെ പല്ലുകള്‍ നഷ്ടപ്പെട്ടു

കഴിഞ്ഞ ദിവസം നടന്ന പഠിപ്പുമുടക്കാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെയും പിടിഎ. ഭാരവാഹികളെയും തല്ലാന്‍ കാരണണമായത്. മര്‍ദ്ദനത്തില്‍ അധ്യാപകന്‍ ആരിഫിന്റെ നാലു പല്ലുകള്‍ നഷ്ടപെട്ടു. ആരിഫിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പഠിപ്പുമുടക്കിനെ തുടര്‍ന്ന് സ്‌കൂള്‍ വിടാന്‍ വിസമ്മതിച്ച  അധ്യാകര്‍ക്ക് കെഎസ്‌യു പ്രവര്‍ത്തകരുടെ മര്‍ദ്ദനം; മര്‍ദ്ദനത്തില്‍ അധ്യാപകന്റെ പല്ലുകള്‍ നഷ്ടപ്പെട്ടു

പഠിപ്പുമുടക്കിനെ തുടര്‍ന്ന് സ്‌കൂള്‍ വിടാന്‍ വിസമ്മതിച്ച അധ്യാകരെ കെഎസ്‌യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അധ്യാപകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ കളിമാനൂര്‍ പള്ളിക്കല്‍ ഗവ. ഹൈസ്‌കൂളിലാണ് സംഭവം.

കെ എസ് യുവിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന പഠിപ്പുമുടക്കാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെയും പിടിഎ. ഭാരവാഹികളെയും തല്ലാന്‍ കാരണണമായത്. മര്‍ദ്ദനത്തില്‍ അധ്യാപകന്‍ ആരിഫിന്റെ നാലു പല്ലുകള്‍ നഷ്ടപെട്ടു. ആരിഫിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സുധീര്‍, മുന്‍ പ്രസിഡന്റ് ജാഫര്‍, പിടിഎ. അംഗം സജീവ് ഹാഷിം എന്നിവര്‍ക്കും സമരക്കാരുടെ മര്‍ദ്ദനമേറ്റു.


പിടിഎ തീരുമാനപ്രകാരം പള്ളിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ഷങ്ങളായി വിദ്യാര്‍ഥിസമരത്തിനു വിലക്കുണ്ട്. ഒരു സംഥടനയുടെ സമരങ്ങള്‍ക്കും സ്‌കൂളില്‍ അധ്യായനം മുടങ്ങാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഈ രീതി ലംഘിച്ച് കെഎസ്‌യു രപവര്‍ത്തകര്‍ പഠിപ്പുമുടക്കാന്‍ പുറത്തുനിന്നും എ്തുകയായിരുന്നു. കല്ലമ്പലം, പോങ്ങനാട്, തലവിള ഭാഗങ്ങളില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ ഇന്നലെ രാവിലെ പള്ളിക്കല്‍ സ്‌കൂളിലെത്തി സമരാഹ്വാനം നടത്തുകയും തുടര്‍ന്ന് മുരദാവക്യം വിളിക്കുകയുമായിരുന്നു.

പിടിഎക്കാരും അധ്യാപകരും ഇതിനെതിരേ രംഗത്തുവരികയും സമരം അനുവദിക്കില്ലെന്നു നേതാക്കളെ അറിയി്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ഇവരെ ാരകമിക്കുകയായിരുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്യുക്കാരുമായി ഏറ്റുമുട്ടി. സംഘട്ടനത്തില്‍ നിരവധി കെഎസ്യുക്കാര്‍ക്കും പരുക്കേറ്റു.

ആരകമണത്തില്‍ പരിക്കേറ്റ കെഎസ്‌യുക്കാരെ കേശവപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകന്റെ പല്ല് കൊഴിച്ച പന്ത്രണ്ടോളം ഐസ്യു. പ്രവര്‍ത്തകരുടെ പേരില്‍ പള്ളിക്കല്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. കെഎസ്യുക്കാരെ ആക്രമിച്ചതിനു വേറൊരു കേസും എടുത്തിട്ടുണ്ട്. വര്‍ക്കല എംഎല്‍എ വി. ജോയിയും ആറ്റിങ്ങല്‍ എംഎല്‍എ ബി. സത്യന്‍ തുടങ്ങിയവര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു.