ഏഴു വയസുകാരനു വെട്ടേറ്റ സംഭവത്തിൽ മൂന്ന് സിപിഎെഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തികച്ചും രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ നടത്തിയ അക്രമത്തെ കുടുംബവഴക്കായി മാറ്റാനുള്ള സിപിഎെഎമ്മിന്റെ ശ്രമത്തിന് പോലീസ് ഒത്താശചെയ്യുകയാണെന്നും പ്രതികളെ ചൂണ്ടിക്കാട്ടി കൊടുത്തിട്ടും പോലീസിന് പിടികൂടാന്‍ കഴിയുന്നില്ലെന്നും കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.

ഏഴു വയസുകാരനു വെട്ടേറ്റ സംഭവത്തിൽ മൂന്ന് സിപിഎെഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയില്‍ ഏഴുവയസുകാരനു വെട്ടേറ്റ സംഭവത്തില്‍ സിപിഎെഎം പ്രവര്‍ത്തകരായ മൂന്നുപേര്‍ അറസ്റ്റില്‍. മനു (26), ഷൈജു (35), സുധീഷ് (23) എന്നിവരാണ് അറസ്റ്റിലായത്.  അക്രമം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് കാണിക്കുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും ബിജെപി നേതാക്കളും കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു.

തികച്ചും രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ നടത്തിയ അക്രമത്തെ കുടുംബവഴക്കായി മാറ്റാനുള്ള സിപിഎെഎമ്മിന്റെ ശ്രമത്തിന് പോലീസ് ഒത്താശചെയ്യുകയാണെന്നും പ്രതികളെ ചൂണ്ടിക്കാട്ടി കൊടുത്തിട്ടും പോലീസിന് പിടികൂടാന്‍ കഴിയുന്നില്ലെന്നും കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
പാലായിലെ രമ്യ-രാഹുല്‍ ദമ്പതികളുടെ മകന്‍ കാര്‍ത്തിക്കിനാണ് വെട്ടേറ്റത്. രമ്യയും രാഹുലും ബിജെപി പ്രവര്‍ത്തകരാണ്. രമ്യ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. പോലീസ് അറസറ്റ് ചെയ്ത ഒന്നാംപ്രതി മനു രമ്യയുടെ സഹോദരനാണ്. ബന്ധുക്കളെ ഉപയോഗിച്ച് അക്രമം നടത്തുകയും തുടര്‍ന്ന് കുടുംബവഴക്കാണെന്ന് പറഞ്ഞ് പ്രശ്നത്തെ നിസാരവത്കരിക്കുകയുമാണ് സിപിഎെഎം നടത്തുന്നതെന്നാണ് ബിജെപി ആരോപണം.