എന്‍എസ്ജി അംഗത്വത്തിന് ഇന്ത്യയെക്കാള്‍ യോഗ്യത പാകിസ്താന്: പാക് വിദേശകാര്യ ഉപദേശകന്‍

അംഗത്വത്തിന് ഇന്ത്യയെക്കാള്‍ യോഗ്യത പാകിസ്താണെന്ന വാദവുമായി പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശകനായ സര്‍താജ് അസീസ് രംഗത്ത്.

എന്‍എസ്ജി അംഗത്വത്തിന് ഇന്ത്യയെക്കാള്‍ യോഗ്യത പാകിസ്താന്: പാക് വിദേശകാര്യ ഉപദേശകന്‍

ഇസ്ലാമാബാദ്: ആണവ വിതരണ സംഘത്തില്‍ (എന്‍.എസ്.ജി ) അംഗത്വത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ തുടരുമ്പോള്‍ അംഗത്വത്തിന് ഇന്ത്യയെക്കാള്‍ യോഗ്യത പാകിസ്താണെന്ന വാദവുമായി  പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശകനായ സര്‍താജ് അസീസ് രംഗത്ത്.


ആണവ വിതരണ സംഘത്തില്‍ (എന്‍.എസ്.ജി ) അംഗത്വത്തിന് ഇന്ത്യയെ ഉള്‍കൊള്ളിക്കാന്‍ അമേരിക്ക കടുത്ത സമ്മര്‍ദ്ദം ചെലുതുമ്പോഴും ചൈന ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഈ അവസരത്തിലാണ് എസ്.എസ്.ജി യോഗ്യത ഇന്ത്യക്കാള്‍ ഉള്ളത് പാകിസ്ഥാനാണ്എന്ന അവകാശ വാദവുമായി സര്‍താജ് അസീസ് രംഗത്ത് എത്തിയിരിക്കുന്നത്.


ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെക്കാത്തവര്‍ക്ക് എന്‍.എസ്.ജി അംഗത്വം നല്‍കില്ലെന്ന് രാജ്യങ്ങള്‍ കൂട്ടായ തീരുമാനമെടുത്താല്‍ പാകിസ്താന് അംഗത്വമുറപ്പാക്കാമെന്നും യോഗ്യത തെളിയിക്കുന്ന ശക്തമായ രേഖകളാണ് പാകിസ്താന്‍ സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു.