ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാക് മണ്ണ് ഉപയോഗിക്കരുതെന്ന് അമേരിക്ക

പരസ്പരം സംസാരിക്കുകയും സഹകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളായി ഇന്ത്യയും പാകിസ്ഥാനും മാറണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അമേരിക്ക

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാക് മണ്ണ് ഉപയോഗിക്കരുതെന്ന് അമേരിക്ക

ഇന്ത്യയിൽ  ഭീകരാക്രമണം നടത്താൻ സ്വന്തം മണ്ണ് ഉപയോഗിക്കരുതെന്ന് പാകിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു.   അയൽ രാജ്യങ്ങളിലാണ് ഭീകരവാദം വളരുന്നതെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയെ തുടർന്നാണ് അമേരിക്ക ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്.

ഇരുരാജ്യങ്ങളും തമ്മിൽ സാഹോദര്യത്തിൽ വർത്തിക്കുവാൻ വേണ്ടി അമേരിക്ക നടത്തുന്ന ഒരു ശ്രമമാണിത്. പരസ്പരം സംസാരിക്കുകയും സഹകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളായി ഇന്ത്യയും പാകിസ്ഥാനും മാറണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും യു എസ് വക്താവ് മാ

ർക്ക് ടോണർ പറഞ്ഞു.


 പാകിസ്ഥാൻ സ്വന്തം  അതിർത്തികളിൽ ഇന്ത്യയെ ആക്രമിക്കുവാനുള്ള പദ്ധതികളല്ല ആസൂത്രണം ചെയ്യേണ്ടത്. ഭീകരാക്രമണം തുടർച്ചയായി നടത്തുന്ന സംഘടനകളെ അടിച്ചമർത്താനുള്ള നടപടികളും പാകിസ്ഥാൻ കൈക്കൊള്ളേണ്ടതുണ്ടെന്നും  ടോണർ പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ ചർച്ച ചെയ്ത ഒരു പ്രധാന വിഷയം പാകിസ്ഥാനായിരുന്നുവെന്നും ടോണർ ഒരു ചോദ്യത്തിനു മറുപടിയായി മാധ്യമ പ്രവർത്തകരോടു പറഞ്ഞു. ഭീകരാക്രമണങ്ങളെ കുറിച്ചും അവ സൃഷ്ടിക്കുന്ന പ്രാദേശിക അസ്വാര്യസ്യങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

രണ്ടു രാജ്യങ്ങളോടുള്ള ഞങ്ങളുടെ ബന്ധം രണ്ടു തരത്തിലാണ്. അവർ സ്വീകരിക്കുന്ന നിലപാടുകൾക്കനുസരിച്ചായിരിക്കും ഞങ്ങൾ സൗഹൃദം സൃഷ്ടിക്കുക എന്നും ടോണർ സൂചിപ്പിച്ചു.

ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതണമെന്ന് കഴിഞ്ഞ ദിവസം യു.എസ് കോൺഗ്രസ് സമ്മേളനത്തിൽ നരേന്ദ്ര മോഡി ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ പാർലമെന്റ് അത്തരത്തിലുള്ള സന്ദേശമാണ് ലോകത്തിനു നൽകേണ്ടതെന്നും, അവർക്കുള്ള അംഗീകാരങ്ങൾ നിരസിക്കണമെന്നും മോഡി ആവശ്യപ്പെട്ടിരുന്നു. 8 F-16 ഫൈറ്റർ ജെറ്റുകൾ പാകിസ്ഥാനുമായി വ്യവഹാരം ചെയ്യുന്നതിനെയായിരുന്നു നരേന്ദ്ര മോഡി സൂചിപ്പിച്ചത്.

Read More >>