പി കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ ഡെപ്യൂട്ടി മേയര്‍

ഇടതുപക്ഷ പിന്തുണയോടെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട രാഗേഷ് ഡെപ്യൂട്ടി മേയറായത്

പി കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ ഡെപ്യൂട്ടി മേയര്‍

പി.കെ രാഗേഷിനെകണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്തു. ഇടതുപക്ഷ പിന്തുണയോടെയാണ്  കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട രാഗേഷ് ഡെപ്യൂട്ടി മേയറായത്. കോര്‍പ്പറേഷന്‍ കൌണ്‍സിലിലെ  55 വോട്ടുകളില്‍ 28 വോട്ടുകളാണ് രാഗേഷിന് ലഭിച്ചത്.


ഡെപ്യൂട്ടി മേയറായിരുന്ന സി.സമീര്‍ രാജിവെച്ചതിനാലാണ് തിരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്രനായി നിന്ന പി.കെ.രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കാന്‍ എല്‍.ഡി.എഫില്‍ ധാരണയായിരുന്നു.ആറുമാസം മുമ്പാണ് നറുക്കെടുപ്പിലൂടെ മുസ്ലിം ലീഗിലെ സി.സമീറിനെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്തത്. അതേസമയം സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പില്‍ രാഗേഷ് യു.ഡി.എഫിനെ പിന്തുണച്ചു. അങ്ങനെയാണ് എട്ടില്‍ ഏഴ് അധ്യക്ഷസ്ഥാനവും യു.ഡി.എഫിന് ലഭിച്ചത്.എന്നാല്‍ രാഗേഷ് .ഡി.എഫുമായി വീണ്ടും തെറ്റി  അഴീക്കോട്ട് സ്വതന്ത്രനായി മത്സരിച്ചതോടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താകുകയായിരുന്നു.

Read More >>