എല്‍ഡിഎഫ് ഭരണകാലത്ത് ഓര്‍ത്തഡോക്‌സ് സഭ സനാഥരാണെന്ന് സഭാധ്യക്ഷന്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഓര്‍ത്തഡോക്‌സ് സഭ രാഷ്ട്രീയമായി സനാഥരായെന്ന് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് ഭരണകാലത്ത് ഓര്‍ത്തഡോക്‌സ് സഭ സനാഥരാണെന്ന് സഭാധ്യക്ഷന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഓര്‍ത്തഡോക്‌സ് സഭ രാഷ്ട്രീയമായി സനാഥരായെന്ന് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഓര്‍ത്തഡോക്‌സ് സഭ അനാഥരായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുമായി നടത്തിയത് സൗഹൃദ സംഭാഷണം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കരുതലുള്ള സര്‍ക്കാര്‍ ഇവിടെയുണ്ടെന്ന തോന്നലുണ്ടെന്നും സഭയോട് അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും ഓര്‍ത്തഡോക്‌സ് സഭയും അകല്‍ച്ചയിലായിരുന്നു.

Story by