നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

അന്യസംസ്ഥാന വിദ്യാഭ്യാസ ലോബികളെ സഹായിക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നും 800 സീറ്റുകളോളം ഈ തീരുമാനത്തിലൂടെ നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: പുതിയ മെഡിക്കല്‍ കോളേജ് പ്രവേശനവിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചുള്ള  അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. തിരുവനന്തപുരത്തെ പുതിയ മെഡിക്കല്‍ കോളേജില്‍ ഇക്കൊല്ലം പ്രവേശനം നടത്തേണ്ടെന്ന്നാണ് പുതിയ സര്‍ക്കാരിന്റെ തീരുമാനം. ഈ തീരുമാനത്തില്‍  പ്രതിഷേധം രേഖപ്പെടുത്തി മെഡിക്കൽ കോളേജുകളുള്ള മണ്ഡലങ്ങളിലെ എം.എൽ.എമാർ സത്യാഗ്രഹമിരുന്നതിന് ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ വൗക്കൗട്ട്.

25,000 രൂപ ഫീസിൽ നൂറ് വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരമാണ് സർക്കാർ  ഇല്ലാതാക്കിയതെന്നും അന്യസംസ്ഥാന വിദ്യാഭ്യാസ ലോബികളെ സഹായിക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 800 സീറ്റുകളോളം ഈ തീരുമാനത്തിലൂടെ നഷ്ടപ്പെട്ടുവെന്നും ഇവയില്‍ പട്ടികജാതി, പട്ടിക വർഗ വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട സീറ്റുകള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>