യോഗയ്ക്കു മുന്‍പ് കീര്‍ത്തനം ചൊല്ലിയ വിഷയത്തില്‍ മന്ത്രി കെകെ ശൈലജയുടെ നിലപാടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

പ്രാര്‍ഥനയോടെ ചടങ്ങുകള്‍ തുടങ്ങുക എന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. വിശ്വാസമുള്ളവരും ഇല്ലാത്തവരും അത് അംഗീകരിച്ചിട്ടുണ്ട്. ഇവിടെ അസഹിഷ്ണുതയുടെ ആവശ്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യോഗയ്ക്കു മുന്‍പ് കീര്‍ത്തനം ചൊല്ലിയ വിഷയത്തില്‍ മന്ത്രി കെകെ ശൈലജയുടെ നിലപാടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

യോഗയ്ക്കു മുന്‍പ് കീര്‍ത്തനം ചൊല്ലിയ വിഷയത്തില്‍ മന്ത്രി കെകെ ശൈലജയുടെ നിലപാടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശൈലജയുടെ നടപടി നിര്‍ഭാഗ്യകരമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.

പ്രാര്‍ഥനയോടെ ചടങ്ങുകള്‍ തുടങ്ങുക എന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. വിശ്വാസമുള്ളവരും ഇല്ലാത്തവരും അത് അംഗീകരിച്ചിട്ടുണ്ട്. ഇവിടെ അസഹിഷ്ണുതയുടെ ആവശ്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഒരു ആഘോഷം നടക്കുന്നതിനിടെ ആരെ പ്രീണിപ്പിക്കാനാണ് മന്ത്രി കെകെ ഷൈലജ ശ്രമിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ചോദിച്ചു. ശൈലജയുടെ നിലപാടിനെതിരെ കെകെ ശൈലജയും രംഗത്തെത്തി. യോഗയില്‍ കീര്‍ത്തനം പാടിയത് തെറ്റല്ലെന്നും പ്രാര്‍ഥനകളോട് സിപിഎം നിലപാട് ഇതാണോയെന്ന് വ്യക്തമാക്കണമെന്നും ലീഗ് പറഞ്ഞു. സിപിഎമ്മിന്റെ അസഹിഷ്ണുതയും കഥയില്ലായ്മയുമാണ് പുറത്തുവന്നത്. മന്ത്രിമാര്‍ക്ക് എന്തു പറയണമെന്ന് അറിയില്ല. സംസ്‌കൃതത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും ഇത്തരം പ്രാര്‍ഥനകളുണ്ടെന്നും മുസ്ലിം ലീഗ് പറഞ്ഞു.

Read More >>