യുഡിഎഫ് ചെയർമാൻ പദം ഏറ്റെടുക്കാന്‍ തയ്യാറാകാതെ ഉമ്മൻ ചാണ്ടി

പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല തന്നെ ഇക്കാര്യം ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യുഡിഎഫ് ചെയർമാൻ പദം ഏറ്റെടുക്കാന്‍ തയ്യാറാകാതെ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: യുഡിഎഫ് ചെയർമാൻ പദവി ഏറ്റെടുക്കണമെന്ന സമ്മർദം ശക്തമാണെങ്കിലും അതു വേണ്ടന്ന നിലപാടിൽ ഉറച്ചു നില്‍ക്കുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

പ്രതിപക്ഷ നേതൃപദത്തിലേക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നയുടനെ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയ സാഹചര്യത്തിലാണ്  ഉമ്മന്‍ ചാണ്ടി യുഡിഎഫിന്റെ നേതൃത്വത്തിൽ  തുടരണമെന്ന ആവശ്യം പാര്‍ട്ടി മുന്നോട്ട് വച്ചത്. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല തന്നെ ഇക്കാര്യം ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പക്ഷേ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം കൂടി കണക്കിലെടുത്തു നിയമസഭാകക്ഷി നേതൃത്വം ഒഴിഞ്ഞ സാഹചര്യത്തിൽ മറ്റു പദവി ഏറ്റെടുക്കുന്നതു ശരിയല്ലെന്ന സമീപനത്തിലാണ് ഉമ്മന്‍ ചാണ്ടി സ്വീകരിക്കുന്നത്.

സാങ്കേതികമായ പദവി ഉമ്മൻചാണ്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ ഈ വാദത്തെ പിന്തുണയ്ക്കുന്നവർ അഭിപ്രായപ്പെടുന്നു.

Read More >>