ഹോമിയോപതി കോഴ്‌സ് നിരോധിക്കാൻ ഓൺലൈന്‍ ഒപ്പുശേഖരണം

ഹോമിയോപതി കോഴ്‌സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈനിൽ ഒപ്പുശേഖരണം. കേവലം ഒന്നോ രണ്ടോ മാർക്കിന്റെ വ്യത്യാസത്തിൽ ജീവിതകാലം മുഴുവൻ വ്യാജ ചികിത്സ നടത്തി ജീവിക്കേണ്ടിവരുന്ന വിദ്യാർത്ഥികളുടെ അവസ്ഥ പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലോഗറും മാധ്യമ പ്രവര്‍ത്തകനുമായ ജിതിൻ മോഹൻദാസ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് സമർപ്പിക്കാനായി ഒപ്പുശേഖരണം നടത്തുന്നത്.

ചെയ്ഞ്ച്.ഓർഗ് വഴിയാണ് ഒപ്പുശേഖരണം നടത്തുന്നത്. ഇന്ത്യയുടെ യശസ്സുയർത്തേണ്ടവർ നാളെ കപടവൈദ്യന്മാരായി ജീവിതം ഹോമിക്കേണ്ട അവസ്ഥ ഒഴിവാക്കാൻ ഹോമിയോപ്പതി എതിർക്കപ്പെടുക തന്നെ വേണമെന്ന് ഒപ്പുശേഖരണത്തിനായി ജിതിൻ മോഹൻദാസ് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

Story by
Read More >>