വണ്‍ പ്ലസിന്‍റെ അതിവേഗ ഫോണ്‍ പുറത്തിറങ്ങി; വില 27,999 രൂപ

6 ജിബി റാം, ക്വാൽകം സ്നാപ്ഡ്രാഗൻ 820 പ്രോസസർ, ഫിംഗർപ്രിന്റ് സ്കാനർ, 64 ഇൻബിൽറ്റ് സ്റ്റോറേജ്, 16 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ സെല്‍ഫി ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ

വണ്‍ പ്ലസിന്‍റെ അതിവേഗ ഫോണ്‍ പുറത്തിറങ്ങി; വില 27,999 രൂപ

സ്മാർട്ട്ഫോൺ ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വൺ പ്ലസിന്റെ നാലാമത്തെ സ്മാർട്ട്ഫോണായ വൺപ്ലസ് 3 പുറത്തിറങ്ങി. വില, ഓഫർ വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വൺപ്ലസ് 3യുടെ ഇന്ത്യൻ വില 27,999 രൂപയാണ്. ആമസോൺ ഇന്ത്യ വഴിയാണ് വിൽപന.

6 ജിബി റാം, ക്വാൽകം സ്നാപ്ഡ്രാഗൻ 820 പ്രോസസർ, ഫിംഗർപ്രിന്റ് സ്കാനർ, 64 ഇൻബിൽറ്റ് സ്റ്റോറേജ്, 16 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ സെല്‍ഫി ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. വൺപ്ലസ് 3 വാങ്ങുന്നവര്‍ക്ക്  ഒരു വർഷത്തെ സാവ്‍ൻ പ്രോ സബ്സ്ക്രിപ്ഷൻ, ഒരു വർഷത്തെ ഐഡിയ ഡബിൾ ഡാറ്റാ ഓഫർ, ഒരു വർഷം വൺപ്ലസ് കെയർ ഓഫർ, ഒരു വർഷത്തെ കിൻഡിൽ ആപ്പ് ഓഫർ തുടങ്ങിയ വന്‍ ഓഫറുകള്‍ ലഭ്യമാകുന്നു.


.ലോകമൊബൈല്‍ വിപണിയില്‍ അതിവേഗം പടര്‍ന്നു പന്തലിക്കുകയാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസ്. കഴിഞ്ഞ തവണ പുറത്തിറക്കിയ വണ്‍ പ്ലസ് ടു ഫോണിനെ കുറിച്ച് ഏറ്റവും വലിയ പരാതി അത് കയ്യില്‍ ഒതുങ്ങുന്നില്ല എന്നതായിരുന്നു. എത്ര നല്ല സ്‌പെസിഫിക്കേഷന്‍സ് ഉണ്ടെങ്കിലും അതിന്റെ ഭീമമായ ഡിസൈന്‍ ഉപയോക്താക്കൾക്ക് അസൗകര്യമുണ്ടാക്കിയിരുന്നു. ഇതിനാല്‍ ഇനി വരുന്ന വേര്‍ഷനില്‍ ഡിസൈന്‍ കുറച്ചുകൂടി നല്ലതായിരിക്കുമെന്ന് വണ്‍ പ്ലസ് കമ്പനി കോ ഫൗണ്ടര്‍ കാള്‍ പേ നേരത്തെ അറിയിച്ചിരുന്നു. വണ്‍ പ്ലസ് വണ്‍ എന്ന ആദ്യഫോണ്‍ വിപണിയില്‍ എത്തിച്ചപ്പോള്‍ ഉപഭോക്താക്കള്‍ക്കുണ്ടായ അതേ ആവേശം പുതിയ ഫോണിന്റെ കാര്യത്തിലും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു.

Read More >>